ഗ്ലോക്കോമ ചികിത്സ വൈകിയാൽ...
Tuesday, March 21, 2023 4:58 PM IST
ഡോ. അഞ്ജു ഹരീഷ്
ഇ​ൻ​ട്രാ ഓ​കു​ലാ​ൽ പ്ര​ഷ​ർ(IOP) കൂ​ടി​യി​ട്ടി​ല്ലെ​ങ്കി​ലും ഒ​പ്റ്റി​ക് നാ​ഡി​ക്ക് കേ​ടു​ള്ള അ​വ​സ്ഥയാണ് നോ​ർ​മ​ൽ ടെ​ൻ​ഷ​ൻ ഗ്ലോ​ക്കോ​മ. നേ​ത്ര​നാ​ഡി​യി​ലേ​ക്കു​ള്ള ര​ക്ത​പ്ര​വാ​ഹം കു​റ​യു​ന്ന​തോ മൃ​ദു​വാ​യ നേ​ത്ര​നാ​ഡി​യോ കാ​ര​ണ​മാ​കാം.

ക​ൺ​ജെ​നി​റ്റ​ൽ ഗ്ലോ​ക്കോ​മ

ഇ​തു​കൂ​ടാ​തെ ന​വ​ജാ​ത​ശി​ശു​ക്ക​ളി​ൽ ക​ൺ​ജെ​നി​റ്റ​ൽ ഗ്ലോ​ക്കോ​മ ഉ​ണ്ടാ​കാം.

ഓ​പ്പ​ൺ ആം​ഗി​ൾ ഗ്ലോ​ക്കോ​മ

ഓ​പ്പ​ൺ ആം​ഗി​ൾ ഗ്ലോ​ക്കോ​മ​യ്ക്ക് ആ​രം​ഭ​ത്തി​ൽ കാ​ര്യ​മാ​യ ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ല്ല. നേ​ത്രനാ​ഡി​ക്ക് ത​ക​രാ​ർ ഉ​ണ്ടാ​കു​മ്പോ​ൾ കാ​ഴ്ച​യു​ടെ പ​രി​ധി​യി​ൽ ശൂ​ന്യ മേ​ഖ​ല​ക​ൾ (scotomas) ഉ​ണ്ടാ​കു​ന്നു. ഇ​ത് തു​ട​ക്ക​ത്തി​ൽ വ​ശ​ങ്ങ​ളി​ലെ കാ​ഴ്ച​യെ മാത്രമേ ബാ​ധി​ക്കൂ. അ​തു​കൊ​ണ്ട് രോ​ഗി​ക്ക് കാ​ഴ്ച​ക്കു​റ​വ് അ​നു​ഭ​വ​പ്പെ​ടാ​റി​ല്ല.

എ​ന്നാ​ൽ രോ​ഗം സ​ങ്കീ​ർ​ണമാ​കു​മ്പോ​ൾ കാ​ഴ്ച​യു​ടെ പ​രി​ധി ചു​രു​ങ്ങി ഒ​രു കു​ഴ​ലി​നു​ള്ളി​ലൂ​ടെ കാ​ണു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് പോ​കു​ന്നു. ഈ ​സ്റ്റേ​ജി​നെ ട​ണ​ൽ വി​ഷ​ൻ എ​ന്ന് പ​റ​യു​ന്നു. അ​പ്പോ​ഴേ​ക്ക് കാ​ഴ്ച മ​ങ്ങിത്തുട​ങ്ങും.

ആം​ഗി​ൾ ക്ലോ​ഷ​ർ ഗ്ലോ​ക്കോ​മ


ക​ടു​ത്ത ത​ല​വേ​ദ​ന, ക​ണ്ണു​ക​ഴ​പ്പ്, ചു​വ​പ്പ്, ഓ​ക്കാ​ന​വും ഛർ​ദി​യും ഉ​ണ്ടാ​യി കാ​ഴ്ച മ​ങ്ങു​ക എ​ന്നി​വ​യാ​ണ് ല​ക്ഷ​ണ​ങ്ങ​ൾ. ഐ​റി​സ് മു​ന്നോ​ട്ടു ത​ള്ളി​വ​ന്ന് അ​ക്വ​സ് ഹ്യൂ​മ​ർ ദ്രാ​വ​കം ഡ്രെ​യി​നേ​ജ് ആം​ഗി​ളി​ലൂ​ടെ പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്ന​തി​നെ ത​ട​യു​ന്നു. അ​ങ്ങ​നെ ക​ണ്ണി​ന് മ​ർ​ദം കൂ​ടു​ക​യും ചെ​യ്യു​ന്നു. ഈ ​അ​വ​സ്ഥ ഉ​ട​നെ ചി​കി​ത്സി​ച്ചി​ല്ലെ​ങ്കി​ൽ കാ​ഴ്ച പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ട്ടേ​ക്കാം.

ഗ്ലോ​ക്കോ​മ സാധ്യത ആ​ർ​ക്കെ​ല്ലാം

ന​വ​ജാ​ത ശി​ശു​ക്ക​ളിൽ മു​ത​ൽ മു​തി​ർ​ന്ന​വരിൽ വ​രെ ആ​ർ​ക്കും ഗ്ലോ​ക്കോ​മ ഉ​ണ്ടാ​കാം.
എ​ന്നാ​ൽ സാ​ധാ​ര​ണ​യാ​യി അ​പ​ക​ട​സാ​ധ്യ​ത ഉ​ള്ള​വ​ർ:

1. 40 വ​യ​സ്സി​നു മു​ക​ളി​ൽ പ്രാ​യം
2. ഗ്ലോ​ക്കോ​മ കു​ടും​ബ പ​ശ്ചാ​ത്ത​ലമായി ഉള്ളവർ (family history) (തുടരും)

വിവരങ്ങൾ: ഡോ. അഞ്ജു ഹരീഷ്,
കൺസൾട്ടന്‍റ് ഓഫ്ത്താൽമോളജിസ്റ്റ്, എസ്‌യുറ്റി ഹോസ്പിറ്റൽ,പട്ടം
തിരുവനന്തപുരം.