കായികപരമായ വ്യായാമത്തിലൂടെ കുട്ടികൾ അമിതമായ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിന്ന് ഒരുപരിധി വരെ വിട്ടു നിൽക്കുന്നു. അമിതമായ സോഷ്യൽ മീഡിയ ഉപയോഗം കുട്ടികളിൽ ഏകാന്തതയുടെ വലിയ വലയം തന്നെ സൃഷ്ടിക്കുന്നുണ്ടെന്നു പഠനങ്ങൾ തെളിയിക്കുന്നു.
പ്രിയപ്പെട്ടവരുമായി ശാരീരികോല്ലാസങ്ങളിൽ ഏർപ്പെടുന്നത് ജീവിതത്തിലെ വെല്ലുവിളികളിൽ അവരെ പിന്തുണയ്ക്കുന്ന ശക്തമായ വൈകാരിക ബന്ധങ്ങൾ സൃഷ്ടിക്കാൻ സഹായകരമാകുന്നു.
സന്തോഷിപ്പിക്കുന്നതു ചെയ്യാം ഇവയെല്ലാം ചൂണ്ടിക്കാട്ടുന്നത് ഒരു കാര്യം തന്നെയാണ് - നിങ്ങളെ സന്തോഷിപ്പിക്കുന്ന പ്രവർത്തനങ്ങൾ എന്താണോ അത് ചെയ്യുക! എല്ലാ വ്യായാമവും ഒരുപോലെയല്ല, പക്ഷേ എല്ലാം പ്രയോജനകരമാണ്.
ചില കുട്ടികൾക്കു കൂട്ടുകാരോടൊത്ത് ഓടിക്കളിക്കുന്നതാവാം ഇഷ്ട വിനോദം. അല്ലെങ്കിൽ ഒരുമിച്ചു സൈക്കിൾ ചവിട്ടുന്നതോ, ഷട്ടിൽ കളിക്കുന്നതോ അതുമല്ലെങ്കിൽ സംഗീതോപകരണങ്ങൾ വായിക്കാൻ പഠിക്കുന്നതോ ആവാം.
ഇതിനൊക്കെ മാതാപിതാക്കൾ നല്ല രീതിയിൽ പ്രോത്സാഹനം നൽകേണ്ടതാണ്.
വിവരങ്ങൾ:
ഡോ. അരുൺ ഉമ്മൻ സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048.
[email protected]