ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്താൻ അതാത് വ്യക്തികൾക്ക് അല്ലെങ്കിൽ രോഗികളായവർക്ക് നല്ലൊരു പരിധിവരെ സാധിക്കും. അതിനുവേണ്ടി പരമാവധി ശ്രമിക്കുക. അല്ലാതെ മരുന്ന് കഴിച്ചുമാത്രം പ്രമേഹവും രക്തസമ്മർദവും തൈറോയ്ഡും കൊളസ്ട്രോളും പോലുള്ള ജീവിതശൈലീരോഗങ്ങൾ മാറ്റാൻ കഴിയുമെന്ന ധാരണ ശരിയല്ല.
രോഗം നീണ്ടുനിന്നാൽ രോഗിയായിരിക്കുന്ന കാലയളവ് വർധിക്കുന്നതിനനുസരിച്ച് മറ്റു പല രോഗങ്ങളും നിലവിലുള്ള രോഗത്തിന്റെ സെക്കൻഡറിയായി ഉണ്ടാവാനും അതോടൊപ്പം കൂടുതൽ ശക്തിയേറിയ പുതിയ രോഗങ്ങൾകൂടി ഉണ്ടാകാനുമുള്ള സാധ്യത ഏറെയാണ്. ആരോഗ്യനിലവാരം മോശമാകുന്നതിലൂടെ ജീവിതം തന്നെ താളംതെറ്റുമെന്ന കാര്യത്തിൽ സംശയമില്ല.
(തുടരും)
വിവരങ്ങൾ -
ഡോ. ഷർമദ് ഖാൻ BAMS, MD
സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ - 9447963481