ഉപ്പ് എവിടെ സൂക്ഷിക്കണം?
* ഉ​പ്പ് തു​റ​ന്നു​വ​യ്ക്ക​രു​ത്. അ​യ​ഡി​ൻ ചേ​ർ​ത്ത ഉ​പ്പ് വാ​യു ക​ട​ക്കാ​ത്ത വി​ധം സൂ​ക്ഷി​ച്ചി​ല്ലെ​ങ്കി​ൽ അ​യ​ഡി​ൻ ബാ​ഷ്പീ​ക​രി​ച്ചു ന​ഷ്ട​പ്പെ​ടും. ഉ​പ്പ് കു​പ്പി​യി​ലോ മ​റ്റോ പ​ക​ർ​ന്ന​ശേ​ഷം ന​ന്നാ​യി അ​ട​ച്ചു സൂ​ക്ഷി​ക്കു​ക.

* ഉ​പ്പ് അ​ടു​പ്പി​ന​ടു​ത്തു വ​യ്ക്ക​രു​ത്. ചൂ​ടു തട്ടി​യാ​ലും അ​യ​ഡി​ൻ ന​ഷ്ട​പ്പെ​ടും.

* അ​യ​ഡൈ​സ്ഡ് ഉ​പ്പി​ലെ അ​യ​ഡി​ൻ ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​നാ​ണ് ഉ​പ്പി​ൽ വെ​ള്ളം ചേ​ർ​ത്തു സൂ​ക്ഷി​ക്ക​രു​ത് എ​ന്നു പ​റ​യാ​റു​ള്ള​ത്.

* ഉ​പ്പ് അ​ള​ന്നു മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക. ഉ​ദ്ദേ​ശ​ക്ക​ണ​ക്കി​ൽ ചേർത്താ​ൽ അ​ള​വി​ൽ കൂ​ടാ​നു​ള്ള സാ​ധ്യ​ത​യേ​റും.

* ഉ​പ്പു​ചേ​ർത്തു വ​റു​ത്ത വി​ഭ​വ​ങ്ങൾ ശീ​ല​മാ​ക്ക​രു​ത്

എ​രി​വും പു​ളി​യും ഉ​പ്പും എ​ണ്ണ​യും ധാ​രാ​ള​മു​ള്ള സ്നാ​ക്സ്, ചി​പ്സ് എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം കു​റ​യ്ക്ക​ണം. ഉ​പ്പു ചേ​ർ​ത്തു വ​റു​ത്ത വി​ഭ​വ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം കു​റ​യ്ക്ക​ണം. അ​ത്ത​രം വി​ഭ​വ​ങ്ങ​ൾ പ​തി​വാ​യി ക​ഴി​ക്ക​രു​ത്. ഉ​പ്പു ചേ​ർ​ത്തു വ​റു​ത്ത നി​ല​ക്ക​ട​ല, ക​ട​ല എ​ന്നി​വ ദി​വ​സ​വും ക​ഴി​ക്ക​രു​ത്.


* ഉ​ണ​ക്ക​മീ​ൻ ശീ​ല​മാ​ക്കരുത്
ഉ​ണ​ക്ക​മീ​നി​ൽ ഉ​പ്പിന്‍റെ അം​ശം കൂ​ടു​ത​ലാ​ണ്. പ​തി​വാ​യി ക​ഴി​ക്ക​രു​ത്. ഉ​ണ​ക്ക​മീ​ൻ പ​തി​വാ​യി ക​ഴി​ക്കു​ന്ന​വ​രു​ടെ ആ​മാ​ശ​യ​ത്തി​ൽ കാ​ൻ​സ​റി​നു മു​ന്നോ​ടി​യാ​യു​ള്ള ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു​വ​രാ​റു​ള്ളതായി വിദഗ്ധർ പറയുന്നു.

വി​വ​ര​ങ്ങ​ൾ:
ഡോ. ​അ​നി​താ​മോ​ഹ​ൻ
ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ് & ഡ​യ​റ്റ് ക​ണ്‍​സ​ൾ​ട്ടന്‍റ്