ഉ​ള്ളി അ​രി​യാം; ഉ​പ​യോ​ഗ​ത്തി​നു തൊട്ടുമു​ന്പ്
Friday, July 20, 2018 3:01 PM IST
ഫാ​സ്റ്റ് ഫു​ഡ് വി​ഭ​വ​ങ്ങ​ളി​ലെ പ്ര​ധാ​ന​ഘ​ട​ക​മാ​യ ഉ​ള്ളി​യെ​ക്കു​റി​ച്ചു ചി​ല​ത്. ഏ​തു​ത​രം ഉ​ള്ളി​യാ​ണെ​ങ്കി​ലും അ​രി​ഞ്ഞു​വ​ച്ചാ​ൽ നി​മി​ഷ​ങ്ങ​ൾ​ക്ക​കം അ​തി​ൽ ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​കും. ഉ​ള്ളി വ​യട്ടി​യ​താ​ണെ​ങ്കി​ലും ക​ഥ മാ​റി​ല്ല. ചു​റ്റു​പാ​ടു​മു​ള​ള രോ​ഗാ​ണു​ക്ക​ളെ വ​ലി​ച്ചെ​ടു​ക്കാ​നു​ള​ള അ​ന​ന്യ​മാ​യ ശേ​ഷി ഉ​ള്ളി​ക്കു​ണ്ട്. ചെ​ങ്ക​ണ്ണു​ണ്ടാ​കു​ന്പോ​ൾ അ​ടു​ക്ക​ള​യി​ലും മ​റ്റും ഉ​ള്ളി മു​റി​ച്ചു വ​ച്ചാ​ൽ രോ​ഗാ​ണു​വ്യാ​പ​നം ചെ​റു​ക്കാ​മെ​ന്നു കേട്ടിട്ടി​ല്ലേ. രോ​ഗാ​ണു​ക്ക​ളെ(​വൈ​റ​സി​നെ​യും ബാ​ക്ടീ​രി​യ​യെ​യും) ആ​ക​ർ​ഷി​ച്ച് അ​ടു​പ്പി​ക്കാ​നു​ള്ള ഉ​ള്ളി​യു​ടെ ശേ​ഷി അ​പാ​ര​മാ​ണ്.

സാ​ല​ഡു​ക​ളി​ൽ ഉ​ള്ളി​യും മ​റ്റും അ​രി​ഞ്ഞു ചേ​ർ​ക്കാ​റു​ണ്ട്. ഉ​ള​ളി അ​രി​ഞ്ഞ​ത് അ​ധി​ക​നേ​രം തു​റ​ന്നു വ​യ്ക്കു​ന്ന​തും അ​പ​ക​ടം. വി​ള​ന്പു​ന്ന​തി​നു തൊട്ടു​മു​ന്പു മാ​ത്ര​മേ ള​ള്ളി അ​രി​ഞ്ഞു ചേ​ർ​ക്കാ​ൻ പാ​ടു​ള​ളൂ. ഒ​ന്നു​ര​ണ്ടു മ​ണി​ക്കൂ​റൊ​ക്കെ പു​റ​ത്തി​രി​ക്കാ​ൻ പാ​ടി​ല്ല. അ​ത് ഉ​ണ്ടാ​ക്കി​യാ​ൽ അ​പ്പോ​ൾ​ത്ത​ന്നെ ക​ഴി​ക്ക​ണം. ക​ഴി​ക്കു​ന്ന സ​മ​യ​ത്തു മാ​ത്ര​മേ സാ​ല​ഡ് ഉ​ണ്ടാ​ക്കി വ​യ്ക്കാ​ൻ പാ​ടു​ള​ളൂ. അ​ല്ലെ​ങ്കി​ൽ അ​തു ഫ്രി​ഡ്ജി​ൽ വ​ച്ചു ത​ണു​പ്പി​ച്ചു സൂ​ക്ഷി​ക്ക​ണം.

ഡെ​യി​ഞ്ച​ർ സോ​ണ്‍

ഏ​തു പ​ച്ച​ക്ക​റി​യും സാ​ധാ​ര​ണ റൂം ​താ​പ​നി​ല​യി​ൽ ഇ​രി​ക്കു​ന്പോ​ൾ അ​തി​ൽ ബാ​ക്ടീ​രീ​യ ക​ട​ന്നു​കൂ​ടാ​നു​ള​ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. സാ​ല​ഡി​നുള​ള പ​ച്ച​ക്ക​റി​ക​ൾ നേ​ര​ത്തേ മു​റി​ച്ചാ​ൽ അ​തു ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ക്കു​ക. വി​ള​ന്പു​ന്ന​നേ​രം മാ​ത്രം പു​റ​ത്തേ​ടു​ക്കു​ക. ഒ​ന്നു​കി​ൽ ത​ണു​പ്പി​ച്ചു വ​യ്ക്കു​ക. അ​ല്ലെ​ങ്കി​ൽ ചൂ​ടാ​ക്കി വ​യ്ക്കു​ക. ആ​റ് ഡി​ഗ്രി​ക്കും 60 ഡി​ഗ്രി​ക്കും ഇ​ട​യി​ലാ​ണു ഡെ​യി​ഞ്ച​ർ സോ​ണ്‍. ഈ ​താ​പ​നി​ല​ക​ൾ​ക്കി​ട​യി​ൽ സൂ​ക്ഷി​ക്കു​ന്ന ഭ​ക്ഷ​ണം ചീ​ത്ത​യാ​കാ​നു​ള​ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.


വൃ​ത്തി​യു​ള​ള പ​ശ്ചാ​ത്ത​ലം

ഫാ​സ്റ്റ് ഫു​ഡ് വി​ഭ​വ​ങ്ങ​ൾ ത​യാ​ർ ചെ​യ്യു​ന്ന പ​ശ്ചാ​ത്ത​ല​വും വൃ​ത്തി​യു​ള്ള​താ​യി​രി​ക്ക​ണം. അ​തി​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന ചേ​രു​വ​ക​ളി​ൽ​ക്കൂ​ടി​യും അ​ണു​ബാ​ധ​യു​ണ്ടാ​വാം. ഏ​തു ഘ​ട്ടത്തി​ലും ഇ​തു സം​ഭ​വി​ക്കാം. ഫ്ര​ഷ് ചി​ക്ക​ൻ ഫ്രി​ഡ്ജി​ൽ ഇ​രി​ക്കു​ന്പോ​ൾ അ​തി​ൽ മൈ​ക്രോ​ബ്സ് (അ​ണു​ക്ക​ൾ)​ പെ​രു​കു​ന്നി​ല്ല. എ​ന്നാ​ൽ പു​റ​ത്തെ​ടു​ക്കു​ന്പോ​ൾ നോ​ർ​മ​ൽ താ​പ​നി​ല​യി​ൽ വ​രു​ന്പോ​ൾ സൂ​ക്ഷ്മാ​ണു​ക്ക​ൾ പെ​രു​കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

തീ​ൻ​മേ​ശ​യും മ​റ്റും തു​ട​യ്ക്കാ​ൻ ഉ​പ​യോ​ഗി​ച്ച വേ​സ്റ്റ് തു​ണി എ​ടു​ത്ത കൈ ​കൊ​ണ്ടു​ത​ന്നെ വീ​ണ്ടും ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ എ​ടു​ത്തു വി​ള​ന്പു​ന്ന രീ​തി പ​ല​പ്പോ​ഴും കാ​ണാ​റു​ണ്ട്.(​വേ​സ്റ്റ് തു​ട​യ്ക്കാ​നു​പ​യോ​ഗി​ക്കു​ന്ന തു​ണി ത​ന്നെ പ​ല​പ്പോ​ഴും വൃ​ത്തി​ഹീ​ന​മാ​ണ്) അ​ങ്ങ​നെ ചെ​യ്യു​ന്ന​തു വ​ഴി​യും ഫാ​സ്റ്റ് ഫു​ഡ് വി​ഭ​വ​ങ്ങ​ളി​ൽ രോ​ഗാ​ണു​ക്ക​ൾ ക​ല​രാ​നി​ട​യു​ണ്ട്.

വിവരങ്ങൾ: ഡോ. അനിതാമോഹൻ,
കൺസൾട്ടന്‍റ് ഡയറ്റീഷൻ& നുട്രീഷനിസ്റ്റ്