ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി വർധിക്കുന്ന സാഹചര്യത്തിൽ, സൈന്യത്തോട് അതീവ ജാഗ്രത പാലിക്കാൻ നിർദേശം നൽകി ഇറാൻ സൈനിക മേധാവി. ശത്രുക്കളുടെ ഭാഗത്തുനിന്നുള്ള ഏത് നീക്കത്തെയും പ്രതിരോധിക്കാനും ഒരു കരയുദ്ധത്തിന് സജ്ജമാകാനും അദ്ദേഹം കമാൻഡർമാരോട് ആവശ്യപ്പെട്ടു.
ശത്രുസൈന്യത്തിന്റെ ഏത് തരത്തിലുള്ള അധിനിവേശശ്രമങ്ങളെയും നേരിടാൻ തയ്യാറായിരിക്കണമെന്ന് സൈനിക ആസ്ഥാനങ്ങൾക്ക് നിർദേശം നൽകി. രാജ്യം നേരിടുന്ന സുരക്ഷാ വെല്ലുവിളികൾ കണക്കിലെടുത്ത് സൈനികരെ ജാഗ്രതയിൽ നിലനിർത്തിയിരിക്കുകയാണ്.
ഇറാന്റെ മണ്ണിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിക്കുന്ന ഒരു വിദേശ സൈനികനെയും വെറുതെ വിടില്ലെന്നും, അധിനിവേശശ്രമം നടത്തുന്നവർക്ക് വൻ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Tags : Iran Army Latest News International News