x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോങ്കോംഗിലെ തീപിടിത്തം: 13 പേർ അറസ്റ്റിൽ


Published: December 1, 2025 11:33 PM IST | Updated: December 1, 2025 11:35 PM IST

ഹോ​​​ങ്കോം​​​ഗ്: ഹോ​​​ങ്കോം​​​ഗ് തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 151 ആ​​​യി. പാ​​​ർ​​​പ്പി​​​ടസ​​​മു​​​ച്ച​​​യം ന​​​വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​യു​​​ണ്ടാ​​​യ ദു​​​ര​​​ന്ത​​​ത്തി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​വ​​​രു​​​ടെ 13 ആ​​​യെ​​​ന്നു പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

വാം​​​ഗ് ഫു​​​ക് കോ​​​ർ​​​ട്ട് പാ​​​ർ​​​പ്പി​​​ട സ​​​മു​​​ച്ച​​​യ​​​ത്തി​​​ലെ കെ​​​ട്ടി​​​ട​​​ങ്ങ​​​ളി​​​ൽ പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധ​​​ന ആ​​​രം​​​ഭി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് കൂ​​​ടു​​​ത​​​ൽ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ടു​​​ത്ത​​​ത്. പ​​​ല​​​തും ചാ​​​ര​​​മാ​​​യ നിലയിലായി​​​രു​​​ന്നു. ഈ ​​​അ​​​വ​​​സ്ഥ​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള സാ​​​ധ്യ​​​ത കു​​​റ​​​വാ​​​ണ്. 40 പേ​​​രെ​​​യാ​​​ണ് ഇ​​​നി​​​യും ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള​​​ത്.

31 നി​​​ല​​​ക​​​ളു​​​ള്ള എ​​​ട്ടു കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന സ​​​മു​​​ച്ച​​​യ​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ ബു​​​ധ​​​നാ​​​ഴ്ച​​​യാ​​​ണു ദു​​​ര​​​ന്ത​​​മു​​​ണ്ടാ​​​യ​​​ത്. ന​​​വീ​​​ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു സു​​​ര​​​ക്ഷി​​​ത​​​മ​​​ല്ലാ​​​ത്ത വ​​​സ്തു​​​ക്ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച​​​താ​​​ണ് ദു​​​ര​​​ന്ത​​​വ്യാ​​​പ്തി വ​​​ർ​​​ധി​​​പ്പി​​​ച്ച​​​ത്.

ഹോ​​​ങ്കോം​​​ഗി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ തീ​​​പി​​​ടി​​​ത്ത​​​ങ്ങ​​​ളി​​​ലൊ​​​ന്നി​​​ൽ ജ​​​ന​​​ത്തി​​​ന് അ​​​മ​​​ർ​​​ഷം ശ​​​ക്ത​​​മാ​​​ണ്. ദു​​​ര​​​ന്ത​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ചൈ​​​നാ​​വി​​​രു​​​ദ്ധ പ്ര​​​ക്ഷോ​​​ഭ​​​ങ്ങ​​​ളു​​​ണ്ടാ​​​യ​​​ൽ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ ജ​​​ന​​​ങ്ങ​​​ൾ​​​ക്കു മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി.

Tags : Hong Kong fire 13 people arrested

Recent News

Corehub Up