ജറുസലേം: സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജറുസലേമിലെ ചരിത്രപ്രസിദ്ധമായ അൽ-അഖ്സ പള്ളിയിൽ ഈദ് നമസ്കാരം നടത്തുന്നതിന് ഇസ്രയേൽ അധികൃതർ നിയന്ത്രണം ഏർപ്പെടുത്തി. ഇറാനുമായുള്ള യുദ്ധ പശ്ചാത്തലത്തിൽ പള്ളിയിലും പരിസരത്തും കടുത്ത സുരക്ഷാ നിബന്ധനകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
നിയന്ത്രണങ്ങളെത്തുടർന്ന് കിഴക്കൻ ജറുസലേമിലെ പഴയ നഗരം നിശ്ചലമായിരിക്കുകയാണ്. പള്ളിയിൽ പ്രവേശനം നിഷേധിച്ചതോടെ തെരുവുകളിൽ നമസ്കരിക്കാൻ നൂറുകണക്കിന് വിശ്വാസികൾ ഒത്തുകൂടി. എന്നാൽ ഇവർക്ക് നേരെ ഇസ്രയേൽ പോലീസ് കർശന നിലപാടാണ് സ്വീകരിക്കുന്നത്.
റമദാൻ മാസത്തിലുടനീളം അൽ-അഖ്സയിൽ നിയന്ത്രണങ്ങൾ നിലനിന്നിരുന്നു. ഈദ് ദിനത്തിലെ ഈ വിലക്ക് പലസ്തീൻ ജനതയ്ക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മേഖലയിൽ കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് വിവിധ മുസ്ലീം രാജ്യങ്ങൾ ആവശ്യപ്പെട്ടു.
Tags : Al-Aqsa Israel West Bank Latest News