കോഴിക്കോട്: ദുബായിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ മധുര ബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ ആണ് മരിച്ചത്. 32 വയസായിരുന്നു. ജസീൽ താമസിക്കുന്ന മുറിയിലെ സുഹൃത്തുക്കളുടെ വാക്കുതർക്കം പരിഹരിക്കുന്നതിനിടെ സുഹൃത്തിൽനിന്ന് കുത്തേറ്റാണ് മരണം. മൃതദേഹം ദുബായിലെ അൽ റാഷിദിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജസീൽ മൂന്ന് വർഷമായി പ്രവാസിയാണ്.
Tags : Malayali stabbed death Dubai