x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​മാ​ൻ സു​ൽ​ത്താ​നു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച് മോ​ദി


Published: March 19, 2026 06:05 PM IST | Updated: March 19, 2026 06:10 PM IST

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം തു​ട​രു​ന്ന​തി​നി​ടെ ഒ​മാ​ൻ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. എ​ക്സ് അ​ക്കൗ​ണ്ടി​ൽ പ​ങ്കു​വ​ച്ച പോ​സ്റ്റി​ലൂ​ടെ​യാ​ണ് മോ​ദി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

മേ​ഖ​ല​യി​ൽ സ​മാ​ധാ​ന​വും സു​സ്ഥി​ര​ത​യും തി​രി​കെ കൊ​ണ്ടു​വ​രു​ന്ന​തി​ന് ച​ർ​ച്ച​ക​ൾ​ക്കും ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ൾ​ക്കും മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന് ഇ​രു​നേ​താ​ക്ക​ളും അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഒ​മാ​ൻ ജ​ന​ത​യ്ക്ക് പ്ര​ധാ​ന​മ​ന്ത്രി പെ​രു​ന്നാ​ൾ ആ​ശം​സ​ക​ളും നേ​ർ​ന്നു.

ഒ​മാ​ന്‍റെ പ​ര​മാ​ധി​കാ​ര​ത്തി​ന് മേ​ലു​ണ്ടാ​യ ക​ട​ന്നു​ക​യ​റ്റ​ത്തെ ഇ​ന്ത്യ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രു​ടെ സു​ര​ക്ഷി​ത​മാ​യ മ​ട​ങ്ങി​വ​ര​വ് ഉ​റ​പ്പാ​ക്കാ​ൻ ഒ​മാ​ൻ ന​ട​ത്തു​ന്ന പ​രി​ശ്ര​മ​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കാ​നും പ്ര​ധാ​ന​മ​ന്ത്രി മ​റ​ന്നി​ല്ല.

Tags : narendra modi oman iran usa

Recent News

Corehub Up