ന്യൂയോർക്ക്: അമൂർത്ത ചിത്രകലയിലെ അതികായനായിരുന്ന ജാക്സൺ പൊള്ളോക്കിന്റെ പെയിന്റിംഗ് 18.10 കോടി ഡോളറിനു ലേലത്തിൽപോയി.
‘നന്പർ 7എ, 1948’ എന്ന പേരിൽ അറിയപ്പെടുന്ന ചിത്രം ലക്ഷണമൊത്ത ആദ്യ അബ്സ്ട്രാക്റ്റ് പെയിന്റിംഗ് ആയി പരിഗണിക്കപ്പെടുന്നു. ഒരു കലാസൃഷ്ടിക്കു ലേലത്തിൽ ലഭിക്കുന്ന നാലാമത്തെ ഉയർന്ന തുകയാണിത്.
ക്രീസ്റ്റീസ് കന്പനി ന്യൂയോർക്കിൽ നടത്തിയ ലേലത്തിൽ വിഖ്യാത റൊമാനിയൻ ശില്പി കോൺസ്റ്റാന്റിൻ ബ്രാങ്കൂസിയുടെ ‘ഡാനെയ്ഡ്’ എന്ന ശില്പത്തിന് 10.76 കോടി ഡോളറും ലഭിച്ചു. ഒരു ശില്പത്തിനു ലേലത്തിൽ ലഭിക്കുന്ന രണ്ടാമത്തെ ഉയർന്ന തുകയാണിത്.