ടൊറോന്റോ: കാനഡയിൽ സിക്കുകാരനായ വയോധികൻ വംശീയാധിക്ഷേപം നേരിട്ടു. 22ന് ഒന്റാറിയോയിലെ വുഡ്സ്റ്റോക്കിലായിരുന്നു സംഭവം.
വയോധികൻ നടപ്പാതയിലൂടെ പോകുമ്പോൾ ഒരു യുവാവ് ഇദ്ദേഹത്തെ തള്ളിമാറ്റുകയും അധിക്ഷേപിക്കുകയുമായിരുന്നു.
സംഭവത്തിൽ വുഡ്സ്റ്റോക്ക് പോലീസ് കേസെടുത്തു. വംശീയാധിക്ഷേപമാണുണ്ടായതെന്ന് പോലീസ് പറഞ്ഞു. രാജ്യത്തുനിന്ന് പുറത്തുപോകൂ എന്നാക്രോശിച്ചായിരുന്നു ആക്രമണം. അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
Tags : Canada Racist attack elderly Sikh man