x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റഷ്യയിൻ ഓൺലൈൻ വ്യാപാരകേന്ദ്രത്തെ ലക്ഷ്യമിട്ട് യുക്രയ്ൻ

വെബ് ഡെസ്ക്
Published: August 24, 2026 05:37 PM IST | Updated: August 24, 2026 05:37 PM IST

 മോസ്കോ: റഷ്യയിലെ രണ്ടാമത്തെ വലിയ ഓൺലൈൻ വ്യാപര സ്ഥാപനമാണ് ഓസോണിന്‍റെ ഗോഡൗണുകൾ ലക്ഷ്യമിട്ട് യുക്രെയ്ന്‍റ ഡ്രോൺ ആക്രമണം. ക്രാസ്നോദാർ, ഡാഗെസ്ഥാൻ, സ്റ്റാവ‌്റോപ്പോൾ തുടങ്ങിയ സ്ഥലങ്ങളിലെ ആക്രമണങ്ങളിൽ മരണവും പരിക്കും റിപ്പോർട്ട് ചെയ്തു. പല ഗോഡൗണുകളിലും വൻ തീപിടിത്തമുണ്ടായി.

ക്രാസ്നോദാറിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണം മൂലം മൂന്നു കുട്ടികൾ മരിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ആക്രമണത്തെത്തുടർന്ന് ഓസോൺ കന്പനിയുടെ മോസ്കോ എക്സ്ചേഞ്ചിലെ ഓഹരിവില കുത്തനെ ഇടിഞ്ഞു.

റഷ്യയിലെ ഓൺലൈൻ വ്യാപാര സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ആഴ്ചകളായി യുക്രെയ്ൻ സേന വലിയ ആക്രമണം നടത്തുന്നുണ്ട്. റഷ്യയിലെ ഏറ്റവും വലിയ ഓൺലൈൻ വ്യാപാര സ്ഥാപനമായ വൈൽഡ്ബെറീസിന്‍റെ ഗോഡൗണുകളിൽ വലിയ നാശമാണുണ്ടായത്.

റഷ്യൻ സേനയ്ക്കാവശ്യമായ ഡ്രോണുകളും മറ്റ് ഉപകരണങ്ങളും നല്കുന്നു എന്നാരോപിച്ചാണ് യുക്രെയ്ന്‍റെ ആക്രമണം.

Tags : Ozon Russia Ukraine

Recent News

Corehub Up