x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാർപാപ്പയുടെ സന്ദർശനത്തിനിടെ അൾജീരിയയിൽ ചാവേർ സ്ഫോടനങ്ങൾ


Published: April 17, 2026 02:13 AM IST | Updated: April 17, 2026 02:13 AM IST

അ​​​ൾ​​​ജി​​​യേ​​​ഴ്സ്: ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നി​​​ടെ അ​​​ൾ​​​ജീ​​​രി​​​യ​​​യി​​​ൽ ഇ​​​ര​​​ട്ട ചാ​​​വേ​​​ർ സ്ഫോ​​​ട​​​ന​​​ങ്ങ​​​ൾ ന​​​ട​​​ന്നി​​​രു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. തി​​​ങ്ക​​​ളാ​​​ഴ്ച മാ​​​ർ​​​പാ​​​പ്പ അ​​​ൾ​​​ജീ​​​രി​​​യ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ അ​​​ൾ​​​ജിയേ​​​ഴ്സി​​​ൽ എ​​​ത്തി മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ​​​ക്ക​​​മാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

അ​​​ൾ​​​ജി​​​യേ​​​ഴ്സി​​​ൽ​​​നി​​​ന്ന് 45 കിലോമീറ്റര്‍ തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ് ബ്ലി​​​ഡ ന​​​ഗ​​​ര​​​ത്തി​​​ലെ തെ​​​രു​​​വു​​​ക​​​ളി​​​ലാ​​​ണ് സ്ഫോ​​​ട​​​ന​​​ങ്ങ​​​ളു​​​ണ്ടാ​​​യ​​​ത്. ചാ​​​വേ​​​റു​​​ക​​​ൾ​​​ക്കു പു​​​റ​​​മേ മ​​​റ്റാ​​​രും മ​​​രി​​​ച്ചി​​​ല്ല.

സ്ഫോ​​​ട​​​ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വീ​​​ഡി​​​യോ​​​ക​​​ൾ പു​​​റ​​​ത്തു​​​വ​​​ന്നി​​​രു​​​ന്നു. അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ വീ​​​ഡി​​​യോ പ​​​രി​​​ശോ​​​ധി​​​ച്ച് സ്ഫോ​​​ട​​​ന​​​ങ്ങ​​​ൾ ന​​​ട​​​ന്ന​​​താ​​​യി സ്ഥി​​​രീ​​​ക​​​രിച്ചു.

എ​​​ന്നാ​​​ൽ, അ​​​ൾ​​​ജീ​​​രി​​​യ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം ര​​​ണ്ടു ചാ​​​വേ​​​ർ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളും സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​ൻ ഇ​​​ന്ന​​​ലെ വ​​​രെ ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല. മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ സ​​​ന്ദ​​​ർ‌​​​ശ​​​ന​​​വും സ്ഫോ​​​ട​​​ന​​​ങ്ങ​​​ളും ത​​​മ്മി​​​ൽ ബ​​​ന്ധ​​​മു​​​ണ്ടോ എ​​​ന്ന​​​തി​​​ലും വ്യ​​​ക്ത​​​ത​​​യി​​​ല്ല.

ലെ​​​യോ മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ നാ​​​ല് ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ പ​​​ര്യ​​​ട​​​ന​​​ത്തി​​​ന്‍റെ തു​​​ട​​​ക്കം അ​​​ൾ​​​ജീ​​​രി​​​യ​​​യി​​​ൽ ആ​​​യി​​​രു​​​ന്നു. അ​​​ൾ​​​ജീ​​​രി​​​യ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന ആ​​​ദ്യ മാ​​​ർ​​​പാ​​​പ്പ​​​യാ​​​ണ് അ​​​ദ്ദേ​​​ഹം.

Tags : Suicide bombings Algeria Pope's visit Leo XIV

Recent News

Corehub Up