കാൻബറ: ഓസ്ട്രേലിയയിൽ ആഡംബരബോട്ട് മുങ്ങി രക്ഷാപ്രവർത്തകർ അടക്കം മൂന്നു പേർ മരിച്ചു. ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്തെ സൗത്ത് ബെല്ലീന തീരത്തായിരുന്നു അപകടം.
ബോട്ട് മുങ്ങിയ വിവരം ലഭിച്ചതിനെത്തുടർന്ന് സ്ഥലത്തേക്കു പുറപ്പെട്ട ആറംഗ രക്ഷാപ്രവർത്തകരുടെ ബോട്ട് പ്രക്ഷുബ്ധമായ കടലിൽ മുങ്ങുകയായിരുന്നു.
രണ്ടു രക്ഷാപ്രവർത്തകർ മരിക്കുകയും അവശേഷിക്കുന്ന നാലു പേർ ലഘുപരിക്കുകളോടെ നീന്തിക്കയറുകയുമുണ്ടായി. ബോട്ടിലുണ്ടായിരുന്ന ഒരാളുടെ മൃതദേഹവും പിന്നീട് കണ്ടെത്തി.
Tags : boat accident Three dead