x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോർമുസ് ഇറാന്‍റെ സ്വത്തല്ലെന്ന് യുഎഇ


Published: April 14, 2026 07:39 AM IST | Updated: April 14, 2026 07:58 AM IST

ദുബായ്: ഹോർമുസ് കടലിടുക്ക് ഇറാന്‍റെ സ്വത്തല്ലെന്ന് യുഎഇ. ഗൾഫ് രാജ്യങ്ങൾ ഹോർമുസിനെ മോചിപ്പിക്കാനുള്ള രാജ്യാന്തര ശ്രമങ്ങൾക്കൊപ്പം നിൽക്കുമെന്നും വ്യക്തമാക്കി.

യുഎഇ പ്രസിഡന്‍റ് ഷേഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫയുമായി മനാമയിൽ കൂടിക്കാഴ്ച നടത്തി. ഇറാൻ ആക്രമണങ്ങളെത്തുടർന്നുള്ള സാഹചര്യങ്ങൾ വിലയിരുത്തി.

അതേസമയം, മധ്യസ്ഥചർച്ചകളിൽ വിട്ടുവീഴ്ചാമനോഭാവത്തോടെ പങ്കെടുക്കണമെന്ന് ഖത്തർ ഇറാനോട് ആവശ്യപ്പെട്ടു. ചർച്ചകളിൽ സമുദ്രപാതകളെ വിലപേശൽ ഉപകരണമാക്കരുതെന്നും ഖത്തർ വിദേശകാര്യ മന്ത്രി ഷേഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽത്താനി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചിയുമായുള്ള ഫോൺ സംഭാഷണത്തിൽ അഭ്യർഥിച്ചു.

Tags : UAE Hormuz Iran property

Recent News

Corehub Up