x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്ക് 1.3 ല​ക്ഷം കോ​ടി​യു​ടെ ആ​യു​ധ​ങ്ങ​ൾ ന​ൽ​കാ​ൻ അ​മേ​രി​ക്ക; യു​എ​ഇ​ക്കും സൗ​ദി​ക്കും ക​രു​ത്താ​കും


Published: March 20, 2026 04:57 PM IST | Updated: March 20, 2026 04:57 PM IST

വാ​ഷിം​ഗ്ട​ൺ: പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധ​ഭീ​തി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഗ​ൾ​ഫ് സ​ഖ്യ​ക​ക്ഷി​ക​ൾ​ക്ക് വ​ൻ​തോ​തി​ൽ ആ​യു​ധ​ങ്ങ​ൾ കൈ​മാ​റാ​ൻ അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ വ​കു​പ്പ് അ​നു​മ​തി ന​ൽ​കി. യു​എ​ഇ, സൗ​ദി അ​റേ​ബ്യ എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്കാ​യി ഏ​ക​ദേ​ശം 16.5 ബി​ല്യ​ൺ ഡോ​ള​റി​ന്റെ (ഏ​ക​ദേ​ശം 1.38 ല​ക്ഷം കോ​ടി രൂ​പ) ആ​യു​ധ ഇ​ട​പാ​ടു​ക​ൾ​ക്കാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ച​ത്.

മൊ​ത്തം തു​ക​യി​ൽ വ​ലി​യൊ​രു ഭാ​ഗ​വും യു​എ​ഇ​യി​ലേ​ക്കാ​ണ് എ​ത്തു​ന്ന​ത്. ഏ​ക​ദേ​ശം 12 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ ക​രാ​റാ​ണ് യു​എ​ഇ​യു​മാ​യി ഉ​റ​പ്പി​ച്ച​ത്. ഇ​തി​ൽ പേ​ട്രി​യ​റ്റ് മി​സൈ​ൽ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളും, അ​ത്യാ​ധു​നി​ക റോ​ക്ക​റ്റ് ലോ​ഞ്ച​റു​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

സൗ​ദി അ​റേ​ബ്യ​യ്ക്ക് ഒ​രു ബി​ല്യ​ൺ ഡോ​ള​റി​ല​ധി​കം മൂ​ല്യ​മു​ള്ള ടൗ ​മി​സൈ​ലു​ക​ൾ ന​ൽ​കാ​നും തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. ഇ​റാ​നു​മാ​യു​ള്ള സം​ഘ​ർ​ഷ സാ​ധ്യ​ത​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് മേ​ഖ​ല​യി​ലെ പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കു​ക എ​ന്ന​താ​ണ് ഈ ​നീ​ക്ക​ത്തി​ന് പി​ന്നി​ൽ. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളു​ടെ ആ​കാ​ശ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ലൂ​ടെ മേ​ഖ​ല​യി​ലെ അ​മേ​രി​ക്ക​ൻ താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നും ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു.

 

Tags : Latest News Trump UAE Saudi Arabia

Recent News

Corehub Up