കൊച്ചി: അട്ടപ്പാടി മധു വധക്കേസില്‍ ഒന്നാം പ്രതിയെ വെറുതെ വിട്ടതില്‍ അപ്പീല്‍ പോകുമെന്ന് മധുവിന്‍റെ കുടുംബത്തിന്‍റെ അഭിഭാഷകന്‍ സി.കെ രാധാകൃഷ്ണന്‍. ഒന്നാം പ്രതിക്കെതിരായായ തെളിവുകള്‍ കോടതി പരിഗണിച്ചില്ല. ഇതിനെതിരെ മേല്‍കോടതിയെ സമീപിക്കും. വധ ശിക്ഷ നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. സാക്ഷികള്‍ കൂറുമാറാന്‍ കാരണം പോലീസിന്‍റെ മോശം ഇടപെടലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.
ഒന്നാം പ്രതിയെ വെറുതെ വിട്ടതില്‍ സമരസമിതിയും കുടുംബവും സര്‍ക്കാരുമായി ആലോചിച്ച് അപ്പീല്‍ സമര്‍പ്പിക്കും. ഒന്നാം പ്രതിയെ വെറുതെ വിട്ടത് ഹൈക്കോടതി മോശം സന്ദേശമാണ് നല്‍കിയത്. എന്നാല്‍ 12 പ്രതികള്‍ക്ക് മൂന്ന് ജീവപര്യന്തം കൊടുത്ത വഴി മറ്റൊരു സന്ദേശം കൂടി ഈ സമൂഹത്തിന് കൊടുത്തിട്ടുണ്ട്. ഇതൊരു പരിഷ്‌കൃത സമൂഹത്തിന് എതിരായിട്ടുള്ള കുറ്റകൃത്യമായതു കൊണ്ട് ഞാന്‍ ആവശ്യപ്പെട്ടത് വധ ശിക്ഷ നല്‍കണമെന്നാണ്.
എന്നാല്‍ 12 പ്രതികള്‍ക്ക് എങ്കിലും ജീവപര്യന്തം കൊടുത്തത് ഈ നിയമപോരാട്ടത്തിന്‍റെ വലിയ വിജയമാണ്. ചാനലുകാരുടെ ഇടപെടലാണ് വലിയൊരു സോഷ്യല്‍ മൂവ്‌മെന്‍റ് ആയി ഈ കേസിനെ മാറ്റിയത്. ഈ കേസില്‍ മുന്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമായിരുന്നു. 24 സാക്ഷികള്‍ കൂറുമാറിയതിലും തെളിവുകള്‍ ശേഖരിക്കുന്നതിലും മുന്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമായിരുന്നു. അതു കൊണ്ടാണ് കീഴ്‌ക്കോടതിയില്‍ തന്നെ മോശപ്പെട്ട ശിക്ഷയിലേക്ക് പോയത്.
വധ ശിക്ഷ നല്‍കിയാണ് ഈ സമൂഹത്തിന് സന്ദേശം നല്‍കേണ്ടത്. ഡിജിറ്റല്‍ തെളിവുകള്‍ അടിസ്ഥാനമാക്കിയാണ് ഈ കേസ് മുന്നോട്ട് പോവുന്നത്. മുക്കാലിയിലെ 14-ാം പ്രതിയുടെ ബേക്കറിയിലെ സിസിടിവി കാമറയിലാണ് ഒന്നാം പ്രതി മധുവിനെ ആഞ്ഞു ചവിട്ടുന്ന ദൃശ്യമുള്ളത്. ആള്‍ക്കൂട്ടത്തിന് നടുവിലായതു കൊണ്ട് അത് ആര്‍ക്കും വ്യക്തമാവില്ല.
കോടതിക്കും പ്രതിയുടെ അഭിഭാഷകനുമെല്ലാം പ്രതി ചവിട്ടിയെന്ന് അറിയാം, പക്ഷെ ആര്‍ക്കും കാണാന്‍ പറ്റില്ല. ചവിട്ടിയെന്ന് പറയുന്ന മൂന്ന് സാക്ഷികളുടെ ടെസ്റ്റിമോണിയല്‍ എവിഡന്‍സ് ഹൈക്കോടതി പരിഗണിച്ചില്ല. ഏഴാം പ്രതി ഷംസുദ്ദീന്‍ എന്താണ് കാണിച്ചതെന്ന് ചോദിച്ചത് ഒന്നാം പ്രതിക്കെതിരെ വിരല്‍ ചൂണ്ടുന്നുണ്ട്. അത് കോടതി പരിഗണിച്ചില്ല. അഞ്ചെട്ടു പേര്‍ ഓടി വരുന്നുണ്ട് സംഭവം നടപ്പോള്‍, കോടതി അത് പരിഗണിച്ചില്ല. ഒന്നാം പ്രതി രക്ഷപ്പെട്ടതാണ് എന്ന് അഭിഭാഷകന്‍ പറഞ്ഞു.
Tags : Madhu murder case case court