ചണ്ഡിഗഡ്: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പിൻ-ബൗളിംഗ് പരിശീലകനായി മുൻ ഇന്ത്യൻ ലെഗ്സ്പിന്നർ സായിരാജ് ബഹുതുലെയെ നിയമിച്ചു.
ന്യൂ ചണ്ഡിഗഡിൽ അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി ബഹുതുലെ ടീമിനൊപ്പം ചേർന്നു.
1997ൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച ബഹുതുലെ 2003ലാണ് ഇന്ത്യക്കുവേണ്ടി അവസാന മത്സരം കളിച്ചത്.
അദ്ദേഹം ദേശീയ ടീമിൽ രണ്ട് ടെസ്റ്റുകളും എട്ട് ഏകദിനങ്ങളും മാത്രമേ കളിച്ചിട്ടുള്ളൂ. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവച്ചു.
Tags : Indian Cricket Team spin coach Bahutule sairaj bahutule