x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ഗ​ര​റ്റ് ന​ല്‍​കാ​ന്‍ വൈ​കി​യ​തി​ന് ബേ​ക്ക​റി ഉ​ട​മ​ക്ക് മ​ര്‍​ദ​നം: ഒളിവിലുള്ള പ്രതികൾക്കായി അ​ന്വേ​ഷണം ഊ​ര്‍​ജി​തം

കൊച്ചി ബ്യൂറോ
Published: March 10, 2026 11:29 AM IST | Updated: March 10, 2026 11:29 AM IST

കൊ​ച്ചി: സി​ഗ​ര​റ്റ് ചോ​ദി​ച്ചി​ട്ട് ന​ല്‍​കാ​ന്‍ വൈ​കി​യ​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​ല്‍ ബേ​ക്ക​റി ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ള്‍​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്നും ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന ഇ​വ​രെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ക​ട​വ​ന്ത്ര പോ​ലീ​സ് അ​റി​യി​ച്ചു.

എ​റ​ണ​കു​ളം ച​ളി​ക്ക​വ​ട്ടം സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു പേ​രാ​ണ് സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ള്‍. ഇ​വ​രു​ടെ വീ​ടു​ക​ളി​ല്‍ ഇ​ന്ന​ലെ ക​ട​വ​ന്ത്ര പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. ഇ​തി​ല്‍ ഒ​രാ​ള്‍ മു​മ്പും നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്. മ​റ്റു ര​ണ്ടു പേ​രെ​ക്കു​റി​ച്ചു​ള്ള ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ലം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു​വ​രു​ന്നേ​യു​ള്ളൂ​വെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

വൈ​റ്റി​ല– ത​മ്മ​നം റോ​ഡി​ല്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന 24 ത 7 ​എ​ന്ന കൂ​ള്‍​ബാ​റി​ലെ ജീ​വ​ന​ക്കാ​രാ​യ പാ​ല​ക്കാ​ട് സ്വ​ദേ​ശി റി​ന്‍​ഷാ​ദ് (23), കാ​സ​ര്‍​കോ​ട് സ്വ​ദേ​ശി നൗ​ഫ​ല്‍ (26) എ​ന്നി​വ​ര്‍​ക്കാ​ണ് സം​ഭ​വ​ത്തി​ല്‍ മ​ര്‍​ദ​ന​മേ​റ്റ​ത്. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 3.30നാ​യി​രു​ന്നു സം​ഭ​വം. ജീ​വ​ന​ക്കാ​രു​ടെ പ​രാ​തി​യി​ല്‍ ക​ട​വ​ന്ത്ര പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ക​യാ​ണ്.

ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ക​ട​യി​ല്‍ തി​ര​ക്കു​ള്ള സ​മ​യ​ത്ത് ര​ണ്ട് യു​വാ​ക്ക​ള്‍ ക​ട​യി​ലെ​ത്തി റി​ന്‍​ഷാ​ദി​നോ​ട് സി​ഗ​ര​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു. അ​ല്പം താ​മ​സ​മു​ണ്ടെ​ന്നും ജ്യൂ​സ് അ​ടി​ക്കു​ക​യാ​ണെ​ന്നും അ​തു ക​ഴി​ഞ്ഞ് സി​ഗ​ര​റ്റ് ത​രാ​മെ​ന്നും റി​ന്‍​ഷാ​ദ് പ​റ​ഞ്ഞു.

അ​തു പ​റ്റി​ല്ലെ​ന്നും ഇ​പ്പോ​ള്‍ ത​ന്നെ സി​ഗ​ര​റ്റ് വേ​ണ​മെ​ന്നും ഞ​ങ്ങ​ള്‍ ലോ​ക്ക​ല്‍ ആ​ളു​ക​ളാ​ണെ​ന്നും യു​വാ​ക്ക​ള്‍ പ​റ​ഞ്ഞു. തു​ട​ര്‍​ന്ന് ത​ര്‍​ക്ക​മു​ണ്ടാ​യി. അ​സ​ഭ്യം പ​റ​ഞ്ഞ് മ​ട​ങ്ങി​പ്പോ​യ യു​വാ​ക്ക​ള്‍ മൂ​ന്നാ​മ​ത് ഒ​രാ​ളെ കൂ​ട്ടി എ​ത്തി ക​ട​യു​ടെ അ​ക​ത്തേ​ക്ക് ക​യ​റി ജീ​വ​ന​ക്കാ​രെ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു.

Tags : cigarettes Bakery owner Attack Police

Recent News

Corehub Up