പത്തനംതിട്ട: മദ്യപിച്ച് അമിത വേഗത്തിൽ ഇരുചക്ര വാഹനം ഓടിക്കുകയും പിറകിൽ ഇരുന്ന ബന്ധു റോഡിൽ തലയടിച്ചു വീണ് മരിക്കുകയും ചെയ്ത സംഭവത്തിൽ മദ്യപിച്ച് വാഹനം ഓടിച്ചയാളെ മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. വടശേരിക്കര ഇടത്തറമുക്ക് നെയ്തടം ചരിവുകാല പുതുപ്പറമ്പിൽ വീട്ടിൽ അജേഷ് കുമാർ (45) ആണ് അറസ്റ്റിലായത്.
ഞായറാഴ്ച വൈകുന്നേരം 5.30 ഓടെയായിരുന്നു സംഭവം. അറസ്റ്റിലായ അജേഷ് ബന്ധുവായ സുരേഷിനെ (58) പിന്നിലിരുത്തി അമിതവേഗത്തിൽ ബൈക്ക് ഓടിച്ച് വരികയും കൊമ്പനോലി തെക്കുംമലയിൽ നിയന്ത്രണം വിട്ട് പിന്നിലിരുന്ന സുരേഷ് തെറിച്ച് തലയടിച്ച് റോഡിൽ വീഴുകയും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിക്കുകയുമായിരുന്നു.
ബൈക്ക് ഓടിച്ച അജേഷിനെ നാട്ടുകാർ തടഞ്ഞുവച്ച് പോലീസിന് കൈമാറി. മലയാലപ്പുഴ ഇൻസ്പെക്ടർ എസ്എച്ച്ഒ ബി.എം. ഷാഫി, എഎസ്ഐ സുധീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അജേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Tags : bike rider arrest accident death police