x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ജെ​പി ഫ​ണ്ട് ത​ട്ടി​പ്പ്; തി​ര​ക്കി​ട്ട് ന​ട​പ​ടി​യു​ണ്ടാ​കി​ല്ല, നേ​താ​ക്ക​ൾ​ക്കി​ട​യി​ൽ അ​തൃ​പ്തി

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം
Published: July 22, 2026 12:38 AM IST | Updated: July 22, 2026 12:38 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: കൊ​ടി​യു​ടെ​യും ഫ്ള​ക്സി​ന്‍റെ​യും പേ​രി​ൽ ന​ട​ന്ന ല​ക്ഷ​ങ്ങ​ളു​ടെ ക്ര​മ​ക്കേ​ടു​ക​ൾ​ക്ക് പു​റ​മെ എ ​ക്ലാ​സ് മ​ണ്ഡ​ല​ങ്ങ​ളി​ലെ പ്ര​ചാ​ര​ണ​ച്ചെ​ല​വി​ന്‍റെ പേ​രി​ലും വി​വാ​ദം ഉ​യ​ർ​ന്നു​ക​ത്തു​ന്ന ബി​ജെ​പി​യി​ൽ നേ​താ​ക്ക​ൾ​ക്കി​ട​യി​ൽ അ​തൃ​പ്തി നീ​റി​പ്പു​ക​യു​ന്നു. വി​ദേ​ശ​ത്താ​യി​രു​ന്ന സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ തി​രി​ച്ചെ​ത്തി​യെ​ങ്കി​ലും തി​ര​ക്കി​ട്ട ന​ട​പ​ടി​ക്കു സാ​ധ്യ​ത​യി​ല്ല. സം​സ്ഥാ​ന​ത​ല​ത്തി​ൽ മാ​ത്ര​മ​ല്ല, ജി​ല്ലാ ത​ല​ത്തി​ലും നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് ഉ​യ​രു​ന്ന​ത്. ഇ​തി​നെ​ല്ലാം ന​ട​പ​ടി സ്വീ​ക​രി​ച്ചാ​ൽ പാ​ർ​ട്ടി​യി​ൽ വ​ലി​യൊ​രു വി​ഭാ​ഗം പു​റ​ത്തു പോ​കേ​ണ്ടി വ​രു​മെ​ന്നാ​ണ് നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്.

ഇ​തേ​സ​മ​യം, ആ​രോ​പ​ണം നേ​രി​ടു​ന്ന സം​സ്ഥാ​ന നേ​താ​ക്ക​ളി​ൽ ചി​ല​രെ സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു മാ​റ്റി​നി​ർ​ത്താ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് ഔ​ദ്യോ​ഗി​ക വി​ഭാ​ഗ​ത്തി​ൽ​നി​ന്നു ശ​ബ്ദ​മു​യ​രു​ന്നു​ണ്ട്. ചി​ല നേ​താ​ക്ക​ളെ സം​ര​ക്ഷി​ച്ചു​കൊ​ണ്ട് ഏ​താ​നും പേ​രെ മാ​ത്രം ശി​ക്ഷി​ക്കു​ന്ന ന​ട​പ​ടി​യും ര​ഹ​സ്യ​മാ​യി സ്വീ​ക​രി​ക്കാ​നും ഔ​ദ്യോ​ഗി​ക​വി​ഭാ​ഗം ത​യാ​റാ​കും. എ​ന്നാ​ൽ, ഇ​തി​ന്‍റെ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടാ​തി​രി​ക്കു​ന്ന​ത് പാ​ർ​ട്ടി​യി​ൽ കൂ​ടു​ത​ൽ അ​തൃ​പ്തി​ക്കു കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റി​ന്‍റെ മു​ന്നി​ൽ പ​രാ​തി​പ്ര​ള​യ​മാ​ണ്. ഒ​രി​ക്ക​ലും ബി​ജെ​പി നേ​രി​ടാ​ത്ത അ​ഴി​മ​തി​യാ​രോ​പ​ണ​ങ്ങ​ളാ​ണു നി​ല​വി​ൽ ഉ​യ​രു​ന്ന​ത്. വി​ജ​യ​സാ​ധ്യ​ത തീ​രെ​യി​ല്ലാ​ത്ത മ​ണ്ഡ​ല​ങ്ങ​ളെ​പ്പോ​ലും ജ​യ​സാ​ധ്യ​ത​യു​ള്ള എ ​ക്ലാ​സെ​ന്ന് വ​രു​ത്തി വെ​ട്ടി​പ്പു ന​ട​ന്ന​താ​യാ​ണ് പ​രാ​തി. പ​ല നേ​താ​ക്ക​ളും ബാ​ങ്ക് വാ​യ്പ​ക​ൾ അ​ട​ച്ചു​തീ​ർ​ത്ത​തും ബ​ന്ധു​ക്ക​ളു​ടെ പേ​രി​ൽ വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങി​യ​തും ഫ​ണ്ട്ത​ട്ടി​പ്പ് ന​ട​ത്തി​യ പ​ണം ഉ​പ​യോ​ഗി​ച്ചാ​ണെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

മു​ൻ പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​നോ​ടു കൂ​റു​പു​ല​ർ​ത്തി​യി​രു​ന്ന നേ​താ​ക്ക​ളി​ൽ പ​ല​രും മ​റു​ക്ക​ണ്ടം ചാ​ടി​യ​തോ​ടെ​യാ​ണു പ​രാ​തി​ക​ൾ പു​റ​ത്തേ​ക്കു വ​രാ​ൻ തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ, മു​ൻ​കാ​ല​ങ്ങ​ളി​ലു​യ​ർ​ന്ന വ്യാ​ജ​ര​സീ​ത് ത​ട്ടി​പ്പി​ലും മെ​ഡി​ക്ക​ൽ കോ​ഴ കേ​സി​ലും ന​ട​പ​ടി സ്വീ​ക​രി​ച്ച​തു​പോ​ലെ ആ​രോ​പ​ണ​വി​ധേ​യ​രെ മാ​റ്റി​നി​ർ​ത്ത​ണ​മെ​ന്നാ​ണ് നേ​താ​ക്ക​ളി​ൽ ഭൂ​രി​പ​ക്ഷ​വും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

പാ​ർ​ട്ടി​യി​ൽ നി​ല​നി​ൽ​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സം​സ്ഥാ​ന നേ​തൃ​യോ​ഗ​മോ കോ​ർ ക​മ്മി​റ്റി​യോ ഉ​ട​ൻ ചേ​ര​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണെ​ങ്കി​ലും, ഇ​തു​സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക​മാ​യി തീ​യ​തി​ക​ൾ ഒ​ന്നും ഇ​തു​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ബി​ജെ​പി​യി​ൽ ഉ​രു​ണ്ടു​കൂ​ടു​ന്ന വി​വാ​ദ​ത്തി​ൽ ആ​ർ​എ​സ്എ​സ് അ​തൃ​പ്തി​യി​ലാ​ണ്. ആ​ർ​എ​സ്എ​സ് സം​ഘ​ട​നാ നേ​താ​വ് ദേ​ശീ​യ നേ​തൃ​ത്വ​ത്തി​നു റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ തി​ര​ക്കി​ട്ടു ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ട് മാ​റ്റാ​നു​ള്ള നീ​ക്ക​മാ​ണ് ഭൂ​രി​പ​ക്ഷ​വും ന​ട​ത്തി​വ​രു​ന്ന​ത്. ഔ​ദ്യോ​ഗി​ക വി​ഭാ​ഗ​ത്തി​നെ​തി​രേ പാ​ർ​ട്ടി​ക്കു​ള്ളി​ലും പു​റ​ത്തും ആ​രോ​പ​ണ​മു​യ​രു​ന്ന​നി​ല​യി​ലേ​ക്കു കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ടു​പോ​കു​ന്ന​തി​ൽ ഔ​ദ്യോ​ഗി​ക വി​ഭാ​ഗ​ത്തി​ലു​ള്ള നേ​താ​ക്ക​ൾ​ക്കും ആ​ശ​ങ്ക​യു​ണ്ട്. സം​സ്ഥാ​ന​ത​ല​ത്തി​ൽ ഒ​ന്നോ ര​ണ്ടോ നേ​താ​ക്ക​ളെ സം​ര​ക്ഷി​ക്കാ​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ശ്ര​മി​ക്ക​രു​തെ​ന്നാ​ണ് ഇ​വ​രു​ടെ നി​ല​പാ​ട്.

Tags : BJPFundScam Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up