x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ജെ​പി നേ​താ​വ് ഓ​ഫീ​സി​ൽ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ

വെബ് ഡെസ്ക്
Published: August 3, 2026 10:19 PM IST | Updated: August 3, 2026 10:20 PM IST

ര​തി​ശൻ

ത​ല​ശേ​രി: ബി​ജെ​പി നേ​താ​വി​നെ ഓ​ഫീ​സി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. ബി​ജെ​പി എ​ര​ഞ്ഞോ​ളി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി മു​ൻ പ്ര​സി​ഡ​ന്‍റ് പെ​രു​ന്താ​റ്റി​ലെ തി​രു​വാ​തി​ര​യി​ൽ ര​തി​ശ​നെ (59)യാ​ണ് ത​ല​ശേ​രി പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ലെ കോ​ഫി ഹൗ​സി​ന് മു​ക​ളി​ലെ സ്വ​ന്തം ഓ​ഫി​സ് മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ​താ​യി​രു​ന്നു.

പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന​യു​ടെ വി​വി​ധ അ​പേ​ക്ഷ​ക​ൾ ത​യാ​റാ​ക്കി ന​ൽ​കു​ന്ന സ്വ​ന്തം ഓ​ഫീ​സ് മു​റി​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം ശേ​ഷം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ബി​ജെ​പി എ​ര​ഞ്ഞോ​ളി മ​ണ്ഡ​ലം ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ ക്ഷേ​മ പ​ദ്ധ​തി​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​ന്‍റെ അ​പേ​ക്ഷ​ക​ൾ ത​യാ​റാ​ക്കി ന​ൽ​കു​ന്ന ഓ​ഫീ​സ് ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഭാ​ര്യ: ഷീ​ബ. മ​ക്ക​ൾ: അ​ഭി​ന​വ് (മെ​ക്കാ​നി​ക്ക്), അ​ശ്വ​തി (ഡ​ൽ​ഹി). മ​രു​മ​ക​ൻ: സ​നോ​ജ് (എ​ൻ​ജി​നി​യ​ർ മാ​രു​തി, ഡ​ൽ​ഹി). സ​ഹോ​ദ​ര​ങ്ങ​ൾ: വി​ജ​യ​ൻ, വ​ന​ജ, പ​രേ​ത​നാ​യ ര​മേ​ശ​ൻ.

Tags : BJPLeade hanging office

Recent News

Corehub Up