x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്രീ​കാ​ര്യ​ത്ത് സെ​ക്യു​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍റെ മൃ​ത​ദേ​ഹം കി​ണ​റ്റി​നു​ള്ളി​ൽ; മൂ​ന്ന് ദി​വ​സ​ത്തെ പ​ഴ​ക്കം


Published: April 20, 2026 06:06 PM IST | Updated: April 20, 2026 06:06 PM IST

തി​രു​വ​ന​ന്ത​പു​രം: ശ്രീ​കാ​ര്യം ക​രി​യ​ത്ത് നി​ർ​മാ​ണം ന​ട​ക്കു​ന്ന ഫ്ലാ​റ്റി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നെ കി​ണ​റ്റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​റ്റി​ങ്ങ​ല്‍ സ്വ​ദേ​ശി ഭാ​സ്‌​ക​ര​പി​ള്ള (68) ആ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹ​ത്തി​ന് മൂ​ന്ന് ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​മാ​യി ക​രി​യ​ത്ത് നി​ർ​മാ​ണം ന​ട​ക്കു​ന്ന ഫ്ലാ​റ്റി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ഭാ​സ്ക​ര​പി​ള്ള. സ​മീ​പ​ത്ത് നി​ർ​മാ​ണം ന​ട​ക്കു​ന്ന വീ​ട്ടി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് രാ​വി​ലെ മൃ​ത​ദേ​ഹം ക​ണ്ട​ത്.

മൂ​ന്നു​ദി​വ​സ​മാ​യി ഭാ​സ്‌​ക​ര​ന്‍ പി​ള്ള​യെ വീ​ട്ടു​കാ​ര്‍ ഫോ​ണി​ല്‍ വി​ളി​ച്ചി​രു​ന്നെ​ങ്കി​ലും ബ​ന്ധ​പ്പെ​ടാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. സാ​ധാ​ര​ണ ആ​ഴ്ച​യി​ല്‍ ഒ​രി​ക്ക​ല്‍ മാ​ത്ര​മാ​ണ് ഇ​യാ​ള്‍ വീ​ട്ടി​ലെ​ത്തി​യി​രു​ന്ന​ത്. ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്താ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് ഫോ​ണ്‍ വി​ളി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

Tags : kerala police death Srikaryam

Recent News

Corehub Up