x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ശു​പ​ത്രി​യി​ൽ രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​ര​നെ തെ​രു​വു​നാ​യ ക​ടി​ച്ചു


Published: June 19, 2026 02:36 PM IST | Updated: June 19, 2026 02:36 PM IST

കാ​ഞ്ഞ​ങ്ങാ​ട്: കാ​സ​ർ​ഗോ​ട് ജി​ല്ല​യി​ലെ കാ​ഞ്ഞ​ങ്ങാ​ട് ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക്ക് കൂ​ട്ടി​രി​ക്കാ​ൻ എ​ത്തി​യ യു​വാ​വി​നെ തെ​രു​വു​നാ​യ ക​ടി​ച്ചു. അ​ലാ​മി​പ​ള്ളി ക​ല്ലം​ചി​റ സ്വ​ദേ​ശി അ​ബി​ൻ കെ. ​സ​തീ​ഷി​നാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ മൂ​ന്നാം നി​ല​യി​ൽ വച്ച് ക​ടി​യേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.

ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ബ​ന്ധു​വി​ന്‍റെ ര​ക്ത​പ​രി​ശോ​ധ​നാ ഫ​ലം വാ​ങ്ങാ​ൻ മൂ​ന്നാം നി​ല​യി​ലു​ള്ള ല​ബോ​റ​ട്ട​റി​യി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു അ​ബി​ൻ. ഈ ​സ​മ​യ​ത്താ​ണ് മൂ​ന്നാം നി​ല​യി​ൽ ത​മ്പ​ടി​ച്ചി​രു​ന്ന നാ​യ അ​ബി​ന് നേ​രെ ചാ​ടി​വീ​ണ​ത്. നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് സ്വ​യം ര​ക്ഷ​പ്പെ​ടാ​ൻ കൈ​വീ​ശി​യ​പ്പോ​ൾ കൈ​യി​ൽ ക​ടി​യേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് പ്ര​തി​രോ​ധ കു​ത്തി​വയ്​പ്പ് ന​ൽ​കു​ക​യും ചെ​യ്തു.

മ​ക​ന് നാ​യ​യു​ടെ ക​ടി​യേ​റ്റ വി​വ​രം അ​റി​യി​ച്ച​പ്പോ​ൾ ആ​ശു​പ​ത്രി​യി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രി​ൽ നി​ന്നും വ​ള​രെ മോ​ശം അ​നു​ഭ​വ​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് അ​ബി​ന്‍റെ അ​മ്മ സോ​ണി​യ ആ​രോ​പി​ച്ചു. ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് തെ​രു​വുനാ​യ ശ​ല്യം വ​ലി​യ ഭീ​ഷ​ണി​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Tags : Bystander attack stray dog hospital

Recent News

Corehub Up