x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോഡരികില്‍ നിന്നവരെ കാര്‍ ഇടിച്ചു തെറിപ്പിച്ചു; വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം ബ്യൂറോ
Published: May 8, 2026 01:43 PM IST | Updated: May 8, 2026 01:43 PM IST

തിരുവനന്തപുരം: കവടിയാറില്‍ അമിത വേഗത്തിലെത്തിയ കാറിടിച്ച് ഒരാള്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ നാലുപേരില്‍ ഒരാളാണ് മരിച്ചത്. പാലക്കാട് സ്വദേശി നൗഷിജയാണ് മരിച്ചത്.

കവടിയാറില്‍ നിന്നു കുറവന്‍കോണത്തേക്ക് പോകുന്ന ഭാഗത്താണ് അപകടം. യുവാക്കളും വിദ്യാർഥികളുമടക്കം നടന്നുപോകുമ്പോഴാണ് സംഭവം. അമിതവേഗത്തിലെത്തിയ കാർ ഫുട്പാത്തിലേക്ക് ഇടിച്ചുകയറി എട്ടോളം പേരെ ഇടിച്ചുതെറിപ്പിച്ച ശേഷം മറ്റൊരു കാറില്‍ ഇടിച്ചുനില്ക്കുകയായിരുന്നു.

അപകടമുണ്ടാക്കിയ വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് കാര്യമായ പരിക്കില്ല. പരിക്കേറ്റവരെ മെഡിക്കല്‍ കോളജിലും മറ്റ് ആശുപത്രികളിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

Tags : Car Accident Student Death

Recent News

Corehub Up