x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കശുവണ്ടി അഴിമതിക്കേസ്; തെ​​​​ളി​​​​വി​​​​ല്ലെ​​​​ന്ന് ആ​​​​വ​​​​ര്‍ത്തി​​​​ച്ചു സ​​​​ര്‍ക്കാ​​​​ര്‍


Published: November 28, 2025 01:51 AM IST | Updated: November 28, 2025 01:51 AM IST

കൊ​​​​ച്ചി: ക​​​​ശു​​​​വ​​​​ണ്ടി ഇ​​​​റ​​​​ക്കു​​​​മ​​​​തി അ​​​​ഴി​​​​മ​​​​തി​​​​ക്കേ​​​​സി​​​​ലെ പ്ര​​​​തി​​​​ക​​​​ളെ പ്രോ​​​​സി​​​​ക്യൂ​​​​ട്ട് ചെ​​​​യ്യു​​​​ന്ന​​​​തി​​​​നു തെ​​​​ളി​​​​വി​​​​ല്ലെ​​​​ന്ന് ആ​​​​വ​​​​ര്‍ത്തി​​​​ച്ച് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ല്‍ മ​​​​റു​​​​പ​​​​ടി സ​​​​ത്യ​​​​വാ​​​​ങ് മൂ​​​​ലം ന​​​​ല്‍കി സം​​​​സ്ഥാ​​​​ന​​​​സ​​​​ര്‍ക്കാ​​​​ര്‍. വ്യ​​​​വ​​​​സാ​​​​യ അ​​​​ഡീ​​​​ഷ​​​​ണ​​​​ല്‍ പ്രി​​​​ന്‍സി​​​​പ്പ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി മു​​​​ഹ​​​​മ്മ​​​​ദ് ഹ​​​​നീ​​​​ഷാ​​​​ണ് മ​​​​റു​​​​പ​​​​ടി ന​​​​ല്‍കി​​​​യ​​​​ത്.

കോ​​​​ണ്‍ഗ്ര​​​​സ് നേ​​​​താ​​​​വ് ആ​​​​ര്‍. ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര​​​​നും എം​​​​ഡി​​​​യാ​​​​യി​​​​രു​​​​ന്ന കെ.​​​​എ. ര​​​​തീ​​​​ഷും മു​​​​ന്‍ സ​​​​ര്‍ക്കാ​​​​ര്‍ ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ള്‍ യു​​​​ക്തി​​​​സ​​​​ഹ​​​​മാ​​​​യി ന​​​​ട​​​​പ്പാ​​​​ക്കു​​​​ക മാ​​​​ത്ര​​​​മാ​​​​ണു ചെ​​​​യ്ത​​​​തെ​​​​ന്നും അ​​​​തി​​​​നാ​​​​ലാ​​​​ണു സി​​​​ബി​​​​ഐ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ന്‍ അ​​​​നു​​​​മ​​​​തി ന​​​​ല്‍കാ​​​​ത്ത​​​​തെ​​​​ന്നു​​​​മാ​​​​ണ് സ​​​​ര്‍ക്കാ​​​​ര്‍ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം.

2006 -2015 കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ല്‍ ക​​​​ശു​​​​വ​​​​ണ്ടി വാ​​​​ങ്ങി​​​​യ​​​​ത് സ്റ്റോ​​​​ര്‍ പ​​​​ര്‍ച്ചേ​​​​സ് മാ​​​​നു​​​​വ​​​​ല്‍ പാ​​​​ലി​​​​ക്കാ​​​​തെ​​​​യാ​​​​ണെ​​​​ന്ന സി​​​​ബി​​​​ഐ വാ​​​​ദം ശ​​​​രി​​​​യ​​​​ല്ല. തോ​​​​ട്ട​​​​ണ്ടി ഒ​​​​രു സീ​​​​സ​​​​ണ​​​​ല്‍ വി​​​​ള​​​​യാ​​​​യ​​​​തി​​​​നാ​​​​ല്‍ അ​​​​പ്പോ​​​​ഴ​​​​ത്തെ സാ​​​​ഹ​​​​ച​​​​ര്യ​​​​മ​​​​നു​​​​സ​​​​രി​​​​ച്ച് വാ​​​​ങ്ങാ​​​​ന്‍ സ​​​​ര്‍ക്കാ​​​​ര്‍ ത​​​​ന്നെ​​​​യാ​​​​ണ് അ​​​​നു​​​​മ​​​​തി ന​​​​ല്‍കി​​​​യ​​​​ത്. സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ന​​​​നു​​​​സ​​​​രി​​​​ച്ച് തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കാ​​​​നു​​​​ള​​​​ള അ​​​​വ​​​​കാ​​​​ശം ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ബോ​​​​ര്‍ഡി​​​​ന് സ​​​​ര്‍ക്കാ​​​​ര്‍ 1996ല്‍ത്ത​​​​ന്നെ ന​​​​ല്‍കി​​​​യി​​​​ട്ടു​​​​ണ്ട്. അ​​​​തി​​​​നാ​​​​ല്‍ പ്ര​​​​തി​​​​ക​​​​ള്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടാ​​​​ണ് ഇ​​​​ത്ത​​​​ര​​​​മൊ​​​​രു ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി​​​​യ​​​​തെ​​​​ന്ന വാ​​​​ദം നി​​​​ല​​​​നി​​​​ല്‍ക്കി​​​​ല്ല.

1996ലെ ​​​​ഉ​​​​ത്ത​​​​ര​​​​വ് 2005ല്‍ ​​​​ന​​​​ട​​​​പ്പാ​​​​ക്കു​​​​ക മാ​​​​ത്ര​​​​മാ​​​​ണു ചെ​​​​യ്ത​​​​ത്. സ​​​​ര്‍ക്കാ​​​​ര്‍ ലാ​​​​ഭ​​​​ത്തേ​​​​ക്കാ​​​​ളു​​​​പ​​​​രി പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത ക​​​​ശു​​​​വ​​​​ണ്ടി​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളെ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ക എ​​​​ന്ന​​​​താ​​​​ണു സ​​​​ര്‍ക്കാ​​​​ര്‍ ന​​​​യം. ഇ​​​​റ​​​​ക്കു​​​​മ​​​​തി വ​​​​ഴി തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ള്‍ക്കു പ​​​​ര​​​​മാ​​​​വ​​​​ധി തൊ​​​​ഴി​​​​ല്‍ദി​​​​ന​​​​ങ്ങ​​​​ള്‍ ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നാ​​​​ണു ബോ​​​​ര്‍ഡ് ശ്ര​​​​മി​​​​ച്ച​​​​ത്. 2005 മു​​​​ത​​​​ല്‍ 2015 വ​​​​രെ 222 മു​​​​ത​​​​ല്‍ 288 വ​​​​രെ പ്ര​​​​തി​​​​വ​​​​ര്‍ഷം തൊ​​​​ഴി​​​​ല്‍ദി​​​​ന​​​​ങ്ങ​​​​ള്‍ ന​​​​ല്‍കാ​​​​ന്‍ ക​​​​ഴി​​​​ഞ്ഞു. ഇ​​​​തി​​​​നാ​​​​യി സ​​​​ര്‍ക്കാ​​​​ര്‍ ഫ​​​​ണ്ട് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു. ഇ​​​​തു കൃ​​​​ത്യ​​​​വി​​​​ലോ​​​​പ​​​​മോ വ​​​​ഞ്ച​​​​ന​​​​യോ അ​​​​ല്ല.

തോ​​​​ട്ട​​​​ണ്ടി ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്യാ​​​​നു​​​​ള്ള തീ​​​​രു​​​​മാ​​​​നം വ്യ​​​​വ​​​​സാ​​​​യ- ധ​​​​ന​​​​കാ​​​​ര്യ വ​​​​കു​​​​പ്പു​​​​ക​​​​ളും ട്രേ​​​​ഡ് യൂ​​​​ണി​​​​യു​​​​ക​​​​ളും ഐ​​​​ക​​​​ക​​​​ണ്‌​​​​ഠ്യേ​​​​ന എ​​​​ടു​​​​ത്ത​​​​താ​​​​ണ്. ആ​​​​ഗോ​​​​ള​​​​വി​​​​പ​​​​ണി​​​​യി​​​​ലെ മാ​​​​റ്റ​​​​ങ്ങ​​​​ള്‍ക്ക​​​​നു​​​​സ​​​​രി​​​​ച്ച് ബോ​​​​ര്‍ഡ് എ​​​​ടു​​​​ത്ത തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ അ​​​​ഴി​​​​മ​​​​തി ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​കി​​​​ല്ല. സ​​​​ര്‍ക്കാ​​​​ര്‍ ന​​​​യം ന​​​​ട​​​​പ്പാ​​​​ക്കു​​​​ക മാ​​​​ത്ര​​​​മാ​​​​ണു പ്ര​​​​തി​​​​ക​​​​ളാ​​​​യ ആ​​​​ര്‍. ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര​​​​നും പി.​​​​എ. ര​​​​തീ​​​​ഷും ചെ​​​​യ്ത​​​​ത്. അ​​​​തി​​​​നാ​​​​ല്‍ ഇ​​​​രു​​​​വ​​​​രെ​​​​യും പ്രോ​​​​സി​​​​ക്യൂ​​​​ട്ട് ചെ​​​​യ്യാ​​​​ന്‍ പ​​​​ര്യാ​​​​പ്ത​​​​മാ​​​​യ തെ​​​​ളി​​​​വു​​​​ക​​​​ള്‍ സി​​​​ബി​​​​ഐ​​​​യു​​​​ടെ പ​​​​ക്ക​​​​ലി​​​​ല്ല. ഔ​​​​ദ്യോ​​​​ഗി​​​​ക പ​​​​ദ​​​​വി ദു​​​​രു​​​​പ​​​​യോ​​​​ഗം ചെ​​​​യ്തു സാ​​​​മ്പ​​​​ത്തി​​​​ക​​​​നേ​​​​ട്ടം ഉ​​​​ണ്ടാ​​​​ക്കി​​​​യ​​​​തി​​​​നു തെ​​​​ളി​​​​വി​​​​ല്ല.

ഫ​​​​ണ്ട് വ​​​​ക​​​​മാ​​​​റ്റി​​​​യ​​​​തി​​​​നോ സാ​​​​മ്പി​​​​ള്‍ ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ളി​​​​ലോ ക്ര​​​​മ​​​​ക്കേ​​​​ട് ന​​​​ട​​​​ന്ന​​​​താ​​​​യി തെ​​​​ളി​​​​വി​​​​ല്ല. മ​​​​തി​​​​യാ​​​​യ തെ​​​​ളി​​​​വു​​​​ക​​​​ളി​​​​ല്ലാ​​​​തെ ഇ​​​​രു​​​​വ​​​​രെ​​​​യും പ്രോ​​​​സി​​​​ക്യൂ​​​​ട്ട് ചെ​​​​യ്യാ​​​​ന്‍ ക​​​​ഴി​​​​യി​​​​ല്ല. ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ ഉ​​​​ത്ത​​​​ര​​​​വ് ലം​​​​ഘി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നും കോ​​​​ട​​​​തി അ​​​​ല​​​​ക്ഷ്യ​​​​മി​​​​ല്ലെ​​​​ന്നു​​​​മാ​​​​ണ് സ​​​​ര്‍ക്കാ​​​​ര്‍ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം. ഹ​​​​ര്‍ജി ഹൈ​​​​ക്കോ​​​​ട​​​​തി ഇ​​​​ന്ന് വീ​​​​ണ്ടും പ​​​​രി​​​​ഗ​​​​ണി​​​​ക്കും.

Tags : Cashew corruption case No Evidence Kerala High Court

Recent News

Corehub Up