x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള​ത്തി​ന്‍റെ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് മു​ൻ​തൂ​ക്കം ന​ൽ​കി​യ നേ​താ​വ്; കെ.​പി. ഉ​ണ്ണി​കൃ​ഷ്ണ​നെ സ്മ​രി​ച്ച് മു​ഖ്യ​മ​ന്ത്രി


Published: March 3, 2026 10:25 AM IST | Updated: March 3, 2026 10:25 AM IST

തി​രു​വ​ന​ന്ത​പു​രം: മു​ൻ കേ​ന്ദ്ര മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന കെ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ചി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

മ​ത​നി​ര​പേ​ക്ഷ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ശ​ക്ത​നാ​യ വ​ക്താ​വാ​യ അ​ദ്ദേ​ഹം പ​ത്ര​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തും ത​ന്‍റേ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചു. 1971 മു​ത​ൽ 1996 വ​രെ 25 വ​ർ​ഷം തു​ട​ർ​ച്ച​യാ​യി വ​ട​ക​ര​യെ ലോ​ക​സ​ഭ​യി​ൽ പ്ര​തി​നി​ധീ​ക​രി​ച്ച അ​ദ്ദേ​ഹം 1980 മു​ത​ൽ എ​ൽ​ഡി​എ​ഫ് പ്ര​തി​നി​ധി​യാ​യാ​ണ് വി​ജ​യി​ച്ച​ത്.

വി.​പി. സിം​ഗ് മ​ന്ത്രി​സ​ഭ​യി​ൽ ടെ​ലി​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ, ഷി​പ്പിം​ഗ്, ഉ​പ​രി​ത​ല ഗ​താ​ഗ​ത വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള കാ​ബി​ന​റ്റ് മ​ന്ത്രി​യാ​യി​രു​ന്ന അ​ദ്ദേ​ഹം മി​ക​ച്ച ഭ​ര​ണാ​ധി​കാ​രി എ​ന്ന നി​ല​യി​ൽ അം​ഗീ​ക​രി​ക്ക​പ്പെ​ട്ടു.

പാ​ർ​ല​മെ​ന്‍റേ​റി​യ​ൻ എ​ന്ന നി​ല​യി​ൽ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ളാ​യി​രു​ന്നു ഉ​ണ്ണി​കൃ​ഷ്ണ​ന്‍റേ​ത്. ബോ​ഫോ​ഴ്സ് പോ​ലു​ള്ള കും​ഭ​കോ​ണ​ങ്ങ​ൾ പു​റ​ത്തു​കൊ​ണ്ടു​വ​രു​ന്ന​തി​നും മ​റ്റും പാ​ർ​ല​മെ​ന്‍റി​ലും പു​റ​ത്തും ധീ​ര​മാ​യ നി​ല​പാ​ട് കൈ​കൊ​ണ്ടു. കേ​ന്ദ്ര മ​ന്ത്രി എ​ന്ന നി​ല​യി​ൽ കേ​ര​ള​ത്തി​ന്‍റെ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് മു​ൻ​തൂ​ക്കം ന​ൽ​കാ​നും അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചു.

നെ​ഹ്റു​വി​യ​ൻ മൂ​ല്യ​ങ്ങ​ൾ കോ​ൺ​ഗ്ര​സി​ൽ നി​ല​നി​ർ​ത്താ​ൻ അ​ദ്ദേ​ഹം ശ്ര​മി​ച്ചു. പ​ത്ര​പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് നി​ന്ന് പാ​ർ​ല​മെ​ന്‍റ​റി രം​ഗ​ത്ത് എ​ത്തി ഇ​രു രം​ഗ​ത്തും പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ചു. 1990-ലെ ​ഗ​ൾ​ഫ് യു​ദ്ധ​കാ​ല​ത്ത് കു​വൈ​ത്തി​ൽ കു​ടു​ങ്ങി​യ ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം മ​ല​യാ​ളി​ക​ളെ തി​രി​ച്ചെ​ത്തി​ക്കു​ന്ന​തി​ൽ കെ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ വ​ഹി​ച്ച നേ​തൃ​പ​ര​മാ​യ പ​ങ്ക് എ​ക്കാ​ല​വും ഓ​ർ​ക്ക​പ്പെ​ടും.

യു​ദ്ധ​സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലും ബാ​ഗ്ദാ​ദി​ലെ ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ൽ വ​ച്ച് സ​ദ്ദാം ഹു​സൈ​നെ കാ​ണാ​നും മ​ല​യാ​ളി​ക​ളെ തി​രി​ച്ചെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​നും അ​ദ്ദേ​ഹ​ത്തി​നു ക​ഴി​ഞ്ഞു.

സം​ഘ​പ​രി​വാ​ർ നേ​തൃ​ത്വ​ത്തി​ൽ രാ​ജ്യ​ത്തു​യ​ർ​ന്നു​വ​ന്ന തീ​വ്ര ഹി​ന്ദു​ത്വ രാ​ഷ്ട്രീ​യ​ത്തെ ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ എ​തി​ർ​ക്കു​ക​യും മ​ത​നി​ര​പേ​ക്ഷ ചേ​രി​യെ ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വ്യാ​പൃ​ത​നാ​വു​ക​യും ചെ​യ്ത കെ.​പി. ഉ​ണ്ണി​കൃ​ഷ്ണ​നെ​തി​രെ​യാ​ണ് 1991-ൽ ​കോ​ലീ​ബി സ​ഖ്യം പൊ​തു സ്ഥാ​നാ​ർ​ഥി​യെ അ​വ​ത​രി​പ്പി​ച്ച​ത്.

എ​ന്നാ​ൽ വ​ട​ക​ര ലോ​ക​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ വി​ജ​യം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച ഉ​ണ്ണി​കൃ​ഷ്ണ​നു ത​ന്നെ​യാ​യി​രു​ന്നു. ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ൽ നി​റ​ഞ്ഞു നി​ന്ന മ​ല​യാ​ളി​യാ​യി​രു​ന്നു കെ. ​പി ഉ​ണ്ണി​കൃ​ഷ്ണ​ൻ. നി​ർ​ണാ​യ​ക ഘ​ട്ട​ങ്ങ​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​പാ​ടു​ക​ൾ​ക്കാ​യി രാ​ജ്യം കാ​തോ​ർ​ത്തു. ജ​നാ​ധി​പ​ത്യ മ​ത​നി​ര​പേ​ക്ഷ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ രാ​ജ്യ​ത്തി​ലെ ത​ന്നെ ശ​ക്ത​നാ​യ വ​ക്താ​വി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Tags : Chief Minister K.P. Unnikrishnan Kerala interests

Recent News

Corehub Up