x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അജ്ഞാത വാഹനമിടിച്ച് പള്ളി മതില്‍ തകര്‍ന്നു; അപകടം പതിവ്, സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

കൊച്ചി ബ്യൂറോ
Published: May 14, 2026 02:58 PM IST | Updated: May 14, 2026 02:58 PM IST

കൊച്ചി: എറണാകുളം കളമശേരിയില്‍ അജ്ഞാത വാഹനം ഇടിച്ച് പള്ളിയുടെ മതില്‍ തകര്‍ന്നു. കളമശേരി സെന്‍റ് സെബാസ്റ്റ്യന്‍ പള്ളിയുടെ മതിലാണ് തകര്‍ന്നത്.

രാത്രിയോടെയാണ് സംഭവം. എന്നാല്‍ ഇടിച്ചിട്ട വണ്ടി ഏതാണെന്ന് മനസിലാക്കാന്‍ സാധിച്ചിട്ടില്ല. ഇതിനു മുമ്പും പള്ളിയുടെ മതില്‍ വാഹനം ഇടിച്ചിട്ട് തകര്‍ന്നിട്ടുണ്ട്.

ഇന്‍ഡസ്ട്രിയില്‍ എസ്റ്റേറ്റ് ഭാഗത്തു നിന്നും എത്തുന്ന വാഹനങ്ങള്‍ ആറാട്ടുകടവ് ഭാഗത്തു നിന്നും വലത്തോട്ടു തിരിയുന്നതിന് പകരം കാര്‍ബോറാണ്ടം റോഡ് വഴി പോകുന്നതാണ് അപകടത്തിന് കാരണമാകുന്നത്. സിസിടിവി പരിശോധിച്ച് നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് പള്ളി ഭാരവാഹികള്‍.

Tags : Church wall collapse

Recent News

Corehub Up