x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിപിഎം നേതാവിനെ വീടുകയറി ആക്രമിക്കാൻ ശ്രമിച്ചതായി പരാതി


Published: April 11, 2026 12:42 PM IST | Updated: April 11, 2026 12:56 PM IST

വൈക്കം: തെരഞ്ഞെടുപ്പ് യോഗത്തിലെ സിപിഎം നേതാവിന്‍റെ പ്രസംഗത്തിൽ പ്രകോപിതരായി ബിജെപി പ്രവർത്തകർ സിപിഎം നേതാവിന്‍റെ വീടുകയറി ആക്രമിക്കാൻ ശ്രമിക്കുകയും ഭാര്യയേയും മക്കളേയും ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായി പരാതി.

സിപിഎം തലയോലപ്പറമ്പ് ഏരിയ കമ്മിറ്റി അംഗവും സിഐടിയു ജില്ലാ വൈസ്പ്രസിഡന്‍റുമായ കെ.കെ. രമേശനെയാണ് വീടുകയറി ആക്രമിക്കുവാൻ ശ്രമിച്ചതെന്നാണ് പരാതി.

ആക്രമിക്കാനെത്തിയ സംഘത്തിനെതിരെ കെ.കെ.രമേശൻ പോലീസിൽ പരാതി നൽകി. സംഭവത്തിൽ പ്രതിഷേധിച്ച് ചെമ്പില്‍ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. സിപിഎം ജില്ലാ കമ്മറ്റി അംഗം കെ.ശെൽവരാജ് യോഗം ഉദ്ഘാടനം ചെയ്തു.

Tags : attack CPM bjp

Recent News

Corehub Up