x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ക​മ്പ​ടി വാ​ഹ​നം ഇ​ടി​പ്പി​ച്ചു, പി​ന്നാ​ലെ ഡി​വൈ​എ​ഫ്ഐ​ക്കാ​ർ മ​ർ​ദി​ച്ചു; അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ


Published: May 23, 2026 12:06 PM IST | Updated: May 23, 2026 12:06 PM IST

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള യാ​ത്ര​യ്ക്കി​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ക​മ്പ​ടി വാ​ഹ​നം ഇ​ടി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ കേ​സെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പ​രി​ക്കേ​റ്റ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ ആ​ൻ​സ​ല ദാ​സ്. ക​രി​ങ്കൊ​ടി കാ​ണി​ച്ച​തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ക​മ്പ​ടി വാ​ഹ​നം ബോ​ധ​പൂ​ർ​വം ഇ​ടി​പ്പി​ച്ചെ​ന്നാ​യി​രു​ന്നു പ​രാ​തി.

ക​രി​ങ്കൊ​ടി കാ​ണി​ച്ച ത​ന്നെ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ക​മ്പ​ടി വാ​ഹ​നം ഇ​ടി​ച്ചി​ടു​ക​യും മു​ൻ​ച​ക്രം കാ​ലി​ലൂ​ടെ ക​യ​റ്റി​യി​റ​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് ഇ​യാ​ൾ പ​റ​ഞ്ഞു. ച​ക്രം ക​യ​റി​യി​റ​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് കാ​ലി​ലെ എ​ല്ല് പൊ​ട്ടി പു​റ​ത്തു​വ​ന്നു. വീ​ണു​കി​ട​ന്ന ത​ന്നെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ഇ​രു​മ്പ് ദ​ണ്ഡും പ​ട്ടി​ക ക​ഷ്ണം കൊ​ണ്ടും മ​ർ​ദി​ക്കു​ക​യും ച​വി​ട്ടു​ക​യും ചെ​യ്തെ​ന്നാ​ണ് ആ​രോ​പ​ണം.

ഒ​രാ​ഴ്ച​യോ​ളം ആ​ശു​പ​ത്രി​യി​ൽ കി​ട​ന്നു​വെ​ന്നും നാ​ല​ര ല​ക്ഷ​ത്തോ​ളം രൂ​പ ചി​കി​ത്സാ​ചെ​ല​വാ​യെ​ന്നും ഇ​യാ​ൾ പ​റ​ഞ്ഞു. ഡി​സം​ബ​​ർ 28ന് ​ന​വ​കേ​ര​ള സ​ദ​സി​ന്‍റെ സ​മാ​പ​ന ദി​നം കാ​ട്ടാ​ക്ക​ട​യി​ലാ​യി​രു​ന്നു സം​ഭ​വം. കാ​ട്ടാ​ക്ക​ട​യി​ൽ​നി​ന്ന് അ​രു​വി​ക്ക​ര മ​ണ്ഡ​ല​ത്തി​ലേ​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹം പോ​കു​ന്ന​തി​നി​ടെ ആ​ണ് കാ​ട്ടാ​ക്ക​ട മാ​ർ​ക്ക​റ്റി​ന് സ​മീ​പ​ത്ത് ആ​ൻ​സ​ല ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്.

Tags : nava kerala sadas congress worker

Recent News

Corehub Up