x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി.​ശി​വ​ന്‍​കു​ട്ടി​ക്കെ​തി​രെ പ്ര​വ​ർ​ത്തി​ച്ചു; ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ത്തെ സി​പി​ഐ പു​റ​ത്താ​ക്കി


Published: April 16, 2026 06:33 PM IST | Updated: April 16, 2026 07:34 PM IST

തി​രു​വ​ന​ന്ത​പു​രം: നേ​മ​ത്തെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​ശി​വ​ന്‍​കു​ട്ടി​ക്കെ​തി​രെ പ്ര​വ​ർ​ത്തി​ച്ച ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ത്തെ സി​പി​ഐ പു​റ​ത്താ​ക്കി. വി.​എ​സ്.​സു​ലോ​ച​ന​നെ​തി​രെ​യാ​ണ് പാ​ര്‍​ട്ടി അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ മു​ൻ കൗ​ൺ​സി​ല​റാ​ണ് സു​ലോ​ച​ന​ൻ. ശി​വ​ന്‍​കു​ട്ടി​യെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ലു​ള്ള പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ സു​ലോ​ച​ന​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കു​ക​യും അ​ത് വി​വാ​ദ​മാ​കു​ക​യും ചെ​യ്തി​രു​ന്നു.

ഈ ​പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ അ​ട​ങ്ങി​യ ഓ​ഡി​യോ നേ​മം മ​ണ്ഡ​ല​ത്തി​ലാ​കെ പ്ര​ച​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ശ​ബ്ദം സു​ലോ​ച​ന​ന്‍റെ ത​ന്നെ​യെ​ന്ന് ഉ​റ​പ്പാ​ക്കി​യ ശേ​ഷ​മാ​ണ് പാ​ര്‍​ട്ടി ന​ട​പ​ടി. തു​ട​ർ​ന്ന് ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വ് ചേ​രു​ക​യും സു​ലോ​ച​ന​നെ പാ​ര്‍​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ല്‍ നി​ന്ന് സ​സ്‌​പെ​ന്‍​ഡ് ചെ​യ്യാ​ന്‍ തീ​രു​മാ​നി​ക്കു​ക​യു​മാ​യി​രു​ന്നു.

Tags : disciplinary action district committee member cpi

Recent News

Corehub Up