x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ. ​ടി.​ആ​ര്‍. ശ​ങ്കു​ണ്ണി അ​ന്ത​രി​ച്ചു


Published: April 5, 2026 01:34 AM IST | Updated: April 5, 2026 01:34 AM IST

തൃ​​​​​ശൂ​​​​​ര്‍: നോ​​​​​വ​​​​​ലി​​​​​സ്റ്റും ശാ​​​​​സ്ത്ര​​​​​സാ​​​​​ഹി​​​​​ത്യ​​​​​കാ​​​​​ര​​​​​നും ബാ​​​​​ല​​​​​സാ​​​​​ഹി​​​​​ത്യ​​​​​കാ​​​​​ര​​​​​നും കേ​​​​​ര​​​​​ള കാ​​​​​ര്‍​ഷി​​​​​ക​​​​​സ​​​​​ര്‍​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല അ​​​​​ക്കാ​​​​​ദ​​​​​മി​​​​​ക് വി​​​​​ഭാ​​​​​ഗം മു​​​​​ന്‍ സീ​​​​​നി​​​​​യ​​​​​ര്‍ ഡെ​​​​​പ്യൂ​​​​​ട്ടി ര​​​​​ജി​​​​​സ്ട്രാ​​​​​റു​​​​​മാ​​​​​യ ഡോ.​ ​​​​ടി.​​​​​ആ​​​​​ര്‍. ശ​​​​​ങ്കു​​​​​ണ്ണി (91) അ​​​​​ന്ത​​​​​രി​​​​​ച്ചു.

സം​​​​​സ്കാ​​​​​രം ന​​​​​ട​​​​​ത്തി. ആ​​​​​ലു​​​​​വ പാ​​​​​ല​​​​​ത്തി​​​​​ങ്ക​​​​​ൽ ശ​​​​​ങ്ക​​​​​ര​​​​​ൻ​​​​​കു​​​​​ട്ടി​​​​​യു​​​​​ടെ മ​​​​​ക​​​​​ൾ രാ​​​​​ധ​​​​​യാ​​​​​ണു ഭാ​​​​​ര്യ. മ​​​​​ക്ക​​​​​ൾ: ജ​​​​​യ​​​​​ശ​​​​​ങ്ക​​​​​ർ (ഡ​​​​​യ​​​​​റ​​​​​ക്‌ടർ, ഫോ​​​​​റ​​​​​സ്റ്റ് റി​​​​​സ​​​​​ർ​​​​​ച്ച് ഇ​​​​​ൻ​​​​​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട്, വാ​​​​​ള​​​​​യാ​​​​​ർ), പ്ര​​​​​ഫ.​ ഡോ. ​​​​എ​​​​​സ്. മാ​​​​​യ (വെ​​​​​റ്റ​​​​​റി​​​​​ന​​​​​റി കോ​​​​​ള​​​​​ജ്, മ​​​​​ണ്ണു​​​​​ത്തി), എ​​​​​സ്. പ്രി​​​​​യ.

1983 മു​​​​​ത​​​​​ല്‍ അ​​​​​ഞ്ചു​​​​​വ​​​​​ര്‍​ഷം​ കേ​​​​​ന്ദ്ര സാ​​​​​ഹി​​​​​ത്യ അ​​​​​ക്കാ​​​​​ദ​​​​​മി ജ​​​​​ന​​​​​റ​​​​​ല്‍ കൗ​​​​​ണ്‍​സി​​​​​ല്‍ അം​​​​​ഗ​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ഉ​​​​​യ​​​​​ർ​​​​​ന്ന മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​ങ്ങ​​​​​ൾ ദീ​​​​​ക്ഷി​​​​​ക്കു​​​​​ന്ന ഗ്ര​​​​​ന്ഥ​​​​​ങ്ങ​​​​​ൾ​​​​​ക്കു കേ​​​​​ര​​​​​ള സ​​​​​ർ​​​​​ക്കാ​​​​​ർ ന​​​​​ൽ​​​​​കു​​​​​ന്ന പാ​​​​​രി​​​​​തോ​​​​​ഷി​​​​​കം നേ​​​​​ടി​​​​​യ "ശാ​​​​​സ്ത്ര​​​​​ഗോ​​​​​പു​​​​​ര​​​​​ത്തി​​​​​ന്‍റെ രാ​​​​​ജ​​​​​ശി​​​​​ല്പ‌ി​​​​​ക​​​​​ൾ’അ​​​​​ട​​​​​ക്കം ആ​​​​​റു പ്ര​​​​​സി​​​​​ദ്ധ സ​​​​​യ​​​​​ൻ​​​​​സ് ഗ്ര​​​​​ന്ഥ​​​​​ങ്ങ​​​​​ൾ, കേ​​​​​ര​​​​​ള സാ​​​​​ഹി​​​​​ത്യ അ​​​​​ക്കാ​​​​​ദ​​​​​മി അ​​​​​വാ​​​​​ർ​​​​​ഡും ദേ​​​​​ശീ​​​​​യ അ​​​​​വാ​​​​​ർ​​​​​ഡും നേ​​​​​ടി​​​​​യ "വാ​​​​​യു​​​​​വി​​​​​ന്‍റെ ക​​​​​ഥ’, സം​​​​​സ്ഥാ​​​​​ന ബാ​​​​​ല​​​​​സാ​​​​​ഹി​​​​​ത്യ​​​​​പു​​​​​ര​​​​​സ്‌​​​​​കാ​​​​​രം നേ​​​​​ടി​​​​​യ "ഹി​​​​​തോ​​​​​പ​​​​​ദേ​​​​​ശ​​​​​ക​​​​​ഥ​​​​​ക​​​​​ൾ’എ​​​​​ന്നി​​​​​വ​​​​​യ​​​​​ട​​​​​ക്കം 15 ബാ​​​​​ല​​​​​സാ​​​​​ഹി​​​​​ത്യ​​​​​ഗ്ര​​​​​ന്ഥ​​​​​ങ്ങ​​​​​ളും ഉ​​​​​റൂ​​​​​ബ് അ​​​​​വാ​​​​​ർ​​​​​ഡ് ക​​​​​ര​​​​​സ്ഥ​​​​​മാ​​​​​ക്കി​​​​​യ "വേ​​​​​ദ​​​​​സാ​​​​​ക്ഷി’ അ​​​​​ട​​​​​ക്കം 15 നോ​​​​​വ​​​​​ലു​​​​​ക​​​​​ളും പ്ര​​​​​ധാ​​​​​ന ര​​​​​ച​​​​​ന​​​​​ക​​​​​ളാ​​​​​ണ്.
യു​​​​​റീക്ക മാ​​​​​സി​​​​​ക​​​​​യു​​​​​ടെ സ്ഥാ​​​​​പ​​​​​ക പ​​​​​ത്രാ​​​​​ധി​​​​​പ​​​​​രാ​​​​​യി​​​​​രു​​​​​ന്നു.

Tags : Dr. T.R. Sankunni passes away

Recent News

Corehub Up