x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ട്ടു​വ​യ​സു​കാ​ര​ൻ പാ​മ്പ് ക​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വം; വീ​ടി​ന് ചു​റ്റും തീ​യി​ട്ട് വ​നം​വ​കു​പ്പ്


Published: April 20, 2026 11:51 PM IST | Updated: April 20, 2026 11:51 PM IST

തൃ​ശൂ​ർ: തൃ​ശൂ​ർ കോ​ടാ​ലി​യി​ൽ പാ​മ്പു​ക​ടി​യേ​റ്റ് എ​ട്ടു​വ​യ​സു​കാ​ര​ൻ മ​രി​ച്ച​തി​ന് പി​ന്നാ​ലെ വീ​ടി​ന് ചു​റ്റും തീ​യി​ട്ട് വ​നം വ​കു​പ്പ്. പാ​മ്പു​ക​ടി​യേ​റ്റ് മ​രി​ച്ച ആ​ൽ​ജോ​യു​ടെ വീ​ട്ടി​ൽ ര​ണ്ടാ​മ​തും പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് വ​നം വ​കു​പ്പ് തീ​യി​ട്ട​ത്.

വീ​ട്ടി​ൽ കൂ​ടു​ത​ൽ പാ​മ്പി​ൻ കു​ഞ്ഞു​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് വ​നം​വ​കു​പ്പ് ന​ട​പ​ടി. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ആ​ൽ​ജോ മ​രി​ച്ച​ത്. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ കു​ട്ടി​യു​ടെ മ​ര​ണ​കാ​ര​ണം ശം​ഖു​വ​ര​യ​ന്‍റെ ക​ടി​യേ​റ്റ​താ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്നു.

ആ​ൽ​ജോ​യു​ടെ മൂ​ത്ത സ​ഹോ​ദ​ര​ൻ അ​നോ​ഷ് അ​ങ്ക​മാ​ലി അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്. അ​നോ​ജ് നി​ല​വി​ൽ വെ​ന്‍റി​ലേ​റ്റ​റി​ലാ​ണ്. നി​ർ​ദേ​ശ​ങ്ങ​ളോ​ട് അ​നോ​ഷ് പ്ര​തി​ക​രി​ക്കു​ന്നു​വെ​ന്നും വെ​ന്‍റി​ലേ​റ്റ​ർ സ​ഹാ​യം തു​ട​രു​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്ന സ​ഹോ​ദ​ര​ങ്ങ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ വീ​ട്ടി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ശം​ഖു​വ​ര​യ​ൻ ഇ​ന​ത്തി​ൽ​പ്പെ​ട്ട പാ​മ്പി​നെ ഇ​വ​രു​ടെ കി​ട​പ്പു​മു​റി​യി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ​ത്.

Tags : forest department thrissur death snake bite

Recent News

Corehub Up