x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ലാ​റ്റ്‌​ഫോം പു​ന​രു​ദ്ധാ​ര​ണം; എ​റ​ണാ​കു​ളം സൗ​ത്തി​ൽ ട്രെ​യി​ൻ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം


Published: March 17, 2026 06:31 AM IST | Updated: March 17, 2026 06:48 AM IST

കൊ​ച്ചി: എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ര​ണ്ടാം പ്ലാ​റ്റ്ഫോ​മി​ൽ അ​റ്റ​കു​റ്റ പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്നു മു​ത​ൽ 26 വ​രെ ചി​ല ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി. എം.​ജി.​ആ​ർ. ചെ​ന്നൈ സെ​ൻ​ട്ര​ലി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന എം.​ജി.​ആ​ർ. ചെ​ന്നൈ-​ആ​ല​പ്പു​ഴ ഡെ​യി​ലി എ​ക്‌​സ്പ്ര​സ് (22639) 25 വ​രെ 30 മി​നി​റ്റ് വൈ​കി​യോ​ടും.

ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി​യ ട്രെ​യി​നു​ക​ൾ: പാ​ല​ക്കാ​ട് - എ​റ​ണാ​കു​ളം മെ​മു (66609): 18 മു​ത​ൽ 26 വ​രെ പാ​ല​ക്കാ​ട്ടു നി​ന്ന് രാ​വി​ലെ 7.20 ന് ​പു​റ​പ്പെ​ട്ട് ആ​ലു​വ​യി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ആ​ലു​വ​യ്ക്കും എ​റ​ണാ​കു​ള​ത്തി​നും ഇ​ട​യി​ൽ സ​ർ​വീ​സ് ന​ട​ത്തി​ല്ല.

എ​റ​ണാ​കു​ളം - പാ​ല​ക്കാ​ട് മെ​മു (66610): എ​റ​ണാ​കു​ളം ജം​ഗ്ഷ​നി​ൽ നി​ന്ന് ഉ​ച്ച​യ്ക്ക് 2.45ന് ​പു​റ​പ്പെ​ടേ​ണ്ട ട്രെ​യി​ൻ 18 മു​ത​ൽ 26 വ​രെ ആ​ലു​വ​യി​ൽ നി​ന്നാ​യി​രി​ക്കും സ​ർ​വീ​സ് ആ​രം​ഭി​ക്കു​ക. ഗു​രു​വാ​യൂ​ർ - എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ (56317): ഗു​രു​വാ​യൂ​രി​ൽ​നി​ന്ന് ഉ​ച്ച​യ്ക്ക് 1.25 ന് ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ 17 മു​ത​ൽ 26 വ​രെ ഇ​ട​പ്പ​ള്ളി​യി​ൽ സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കും.

കൊ​ല്ലം - എ​റ​ണാ​കു​ളം മെ​മു: കൊ​ല്ലം ജം​ഗ്ഷ​നി​ൽ​നി​ന്ന് രാ​വി​ലെ 5.55ന് ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ 26 വ​രെ തൃ​പ്പൂ​ണി​ത്തു​റ​യി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. തി​രു​വ​ന​ന്ത​പു​രം-​എ​റ​ണാ​കു​ളം വ​ഞ്ചി​നാ​ട് എ​ക്സ്പ്ര​സ് (16304): 17 മു​ത​ൽ 26 വ​രെ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ലി​ൽ നി​ന്ന് വൈ​കു​ന്നേ​രം 5.45ന് ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ കോ​ട്ട​യ​ത്ത് യാ​ത്ര അ​വ​സാ​നി​പ്പി​ക്കും.

എ​റ​ണാ​കു​ളം-​ക​ണ്ണൂ​ർ ഇ​ന്‍റ​ർ​സി​റ്റി എ​ക്‌​സ്പ്ര​സ് (16305): 17 മു​ത​ൽ 26 വ​രെ എ​റ​ണാ​കു​ളം ജം​ഗ്ഷ​നി​ൽ നി​ന്ന് രാ​വി​ലെ ആ​റി​ന് പു​റ​പ്പെ​ടേ​ണ്ട ട്രെ​യി​ൻ ആ​ലു​വ​യി​ൽ നി​ന്നാ​യി​രി​ക്കും സ​ർ​വീ​സ് ആ​രം​ഭി​ക്കു​ക. എ​റ​ണാ​കു​ള​ത്തി​നും ആ​ലു​വ​യ്ക്കും ഇ​ട​യി​ൽ സ​ർ​വീ​സ് ന​ട​ത്തി​ല്ല.

Tags : Platform Renovation railway traffic ernakulam south

Recent News

Corehub Up