x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'കേരളത്തെ ത്രിവര്‍ണഭൂമിയാക്കിയ ജനനായകന്‍': കെ.സിക്കായി വീണ്ടും ഫ്‌ളക്‌സ്

കൊച്ചി ബ്യൂറോ
Published: May 13, 2026 11:50 AM IST | Updated: May 13, 2026 11:50 AM IST

കൊച്ചി: കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി കസേരക്കളി തുടരുന്നതിനിടെ കെ.സി. വേണുഗോപാലിനായി വീണ്ടും ഫ്‌ളക്‌സ്. ഫ്‌ളക്‌സ് യുദ്ധം അവസാനിപ്പിക്കണമെന്ന് നേതൃത്വം കര്‍ശന നിലപാട് എടുത്തതിന് പിന്നാലെയാണ് പുതിയ ഫ്‌ളക്‌സ് എത്തിയിരിക്കുന്നത്. എറണാകുളം തൃക്കാക്കരയില്‍ കെ.സി. വേണുഗോപാലിന് അനുകൂലമായി ഫ്‌ളക്‌സ് എത്തിയത്.

കേരളത്തെ ത്രിവര്‍ണ ഭൂമിയാക്കി പടയോട്ടം നയിച്ച ജനനായകന്‍ എന്ന വാചകങ്ങളാണ് ഫ്‌ളക്‌സിലുള്ളത്. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി, വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല എന്നീ നേതാക്കളെല്ലാം കെ.സിയുടെ ചിത്രത്തിനൊപ്പം ഫ്‌ളക്‌സിലുണ്ട്.

തൃക്കാക്കര, ജഡ്ജ്മുക്ക് എന്നിവിടങ്ങളിലാണ് ഫ്‌ളക്‌സ് സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ ചൊവ്വാഴ്ച പ്രത്യക്ഷപ്പെട്ട ഫ്‌ളക്‌സുകള്‍ ആരാണ് സ്ഥാപിച്ചത് എന്നതില്‍ അവ്യക്തതയുണ്ട്. കോണ്‍ഗ്രസിനോടുള്ള അതൃപ്തിയെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകന്‍ കെ.സിക്കായി ഫ്‌ളക്‌സ് വച്ചത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

അതേസമയം, കേരളത്തിന്‍റെ മുഖ്യമന്ത്രിയാര് എന്ന കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമുണ്ടായേക്കും. ഇന്ന് ഡല്‍ഹിയില്‍ നടക്കുന്ന നിര്‍ണായക ചര്‍ച്ചകള്‍ക്കൊടുവില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന. എഐസിസി സെക്രട്ടറി കെ.സി. വേണുഗോപാലിനാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുന്‍തൂക്കം.

നേതാക്കളും എംഎല്‍എമാരുമടക്കം കെ.സിക്കാണ് പിന്തുണ നല്‍കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജനങ്ങളും ഒരു വിഭാഗം നേതാക്കളും എംഎല്‍എമാരും വി.ഡി. സതീശനാണ് പിന്തുണ നല്‍കുന്നത്. മറ്റൊരു വിഭാഗം എംഎല്‍എമാര്‍ രമേശ് ചെന്നിത്തലയെയുമാണ് പിന്തുണയ്ക്കുന്നത്.

Tags : Flex KC Venugopal Kerala CM Chief Minister

Recent News

Corehub Up