x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അമ്മയോടൊപ്പം റോഡ് മുറിച്ചുകടക്കുമ്പോൾ ബൈക്കിടിച്ച് നാലുവയസുകാരി മരിച്ചു


Published: April 11, 2026 09:20 AM IST | Updated: April 11, 2026 09:22 AM IST

പാങ്ങോട്: അമ്മയോടൊപ്പം റോഡ് മുറിച്ചുകടക്കുമ്പോൾ ബൈക്കിടിച്ച് നാലുവയസുകാരി മരിച്ചു. അമ്മയോടൊപ്പം വിവാഹത്തിനുപോയി ഓട്ടോറിക്ഷയിൽ വീടിനുമുന്നിൽ മടങ്ങിയെത്തിയ നാലു വയസുകാരി റോഡ് മുറിച്ചു കടക്കവേ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു.

പാങ്ങോട് കൊച്ചാലുംമൂട് ഷെഫീക്ക് മൻസിലിൽ മുഹമ്മദ് ഷെഹീറിന്‍റെയും അമാനയുടെയും മകൾ സനാ മെഹ്‌റിൻ(4) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്‌ക്ക് രണ്ടോടെയാണ് അപകടം. അപകടത്തിൽ പരിക്കേറ്റ സനയെ ഉടൻതന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ചയോടെ മരിച്ചു.

പാങ്ങോട് ഗവ. എൽപിഎസിലെ എൽകെജി. വിദ്യാർഥിനിയായിരുന്നു സന. രുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ശനിയാഴ്ച കൊച്ചാലുംമൂട് കബറിസ്‌താനിൽ കബറടക്കും.

Tags : mother bike girl accident death

Recent News

Corehub Up