x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ. ജോർജ് നെല്ലിശേരി അന്തരിച്ചു


Published: May 16, 2026 02:13 AM IST | Updated: May 16, 2026 02:13 AM IST

കൊ​​ച്ചി: എ​​റ​​ണാ​​കു​​ളം -അ​​ങ്ക​​മാ​​ലി അ​​തി​​രൂ​​പ​​താം​​ഗ​​വും ക​​ള​​മ​​ശേ​​രി യൂ​​ണി​​വേ​​ഴ്സി​​റ്റി സെ​​ന്‍റ​​ർ സെ​​ന്‍റ് ജോ​​ൺ​​സ് പ​​ള്ളി വി​​കാ​​രി​​യു​​മാ​​യ ഫാ. ​​ജോ​​ർ​​ജ് നെ​​ല്ലി​​ശേ​​രി ( 73) അ​​ന്ത​​രി​​ച്ചു. ഹൃ​​ദ​​യാ​​ഘാ​​ത​​ത്തെ​​ത്തു​​ട​​ർ​​ന്ന് ഇ​​ന്ന​​ലെ രാ​​ത്രി എ​​റ​​ണാ​​കു​​ളം ലി​​സി ആ​​ശു​​പ​​ത്രി​​യി​​ലാ​​യി​​രു​​ന്നു അ​​ന്ത്യം.

എ​​ള​​വൂ​​ർ സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് ഇ​​ട​​വ​​കാം​​ഗ​​മാ​​ണ്.​​ സം​​സ്‌​​കാ​​രം പി​​ന്നീ​​ട്. ചേ​​ർ​​ത്ത​​ല മു​​ട്ടം പ​​ള്ളി​​യി​​ലും കാ​​ഞ്ഞൂ​​ർ പ​​ള്ളി​​യി​​ലും സ​​ഹ​​വി​​കാ​​രി​​യാ​​യും നാ​​ലു​​കെ​​ട്ട്, തു​​ണ്ട​​ത്തും​​ക​​ട​​വ്, വ​​രാ​​പ്പു​​ഴ, പു​​തി​​യ​​കാ​​വ്, ച​​ക്ക​​ര​​പ്പ​​റ​​മ്പ്, ക​​ട​​വ​​ന്ത്ര, കാ​​ക്ക​​നാ​​ട്, പു​​ത്ത​​ൻ​​പ​​ള്ളി, പാ​​ലാ​​രി​​വ​​ട്ടം, അ​​ക​​പ്പ​​റ​​മ്പ്, ഫോ​​ർ​​ട്ട് കൊ​​ച്ചി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ വി​​കാ​​രി​​യാ​​യും ശു​​ശ്രൂ​​ഷ ചെ​​യ്തി​​ട്ടു​​ണ്ട്. സ​​ത്യ​​ദീ​​പം അ​​സോ​​സി​​യേ​​റ്റ് എ​​ഡി​​റ്റ​​ർ, പാ​​ലാ​​രി​​വ​​ട്ടം പി​​ഒ​​സി​​യി​​ൽ പി​​ടി​​ഐ സ്റ്റ​​ഡീ​​സി​​ന്‍റെ പ്രീ​​ഫെ​​ക്ട്, ജീ​​വ​​ൻ ടി​​വി ന്യൂ​​സ് എ​​ഡി​​റ്റ​​ർ, മം​​ഗ​​ല​​പ്പു​​ഴ സെ​​മി​​നാ​​രി​​യി​​ൽ വി​​സി​​റ്റിം​​ഗ് പ്ര​​ഫ​​സ​​ർ, അ​​ക്ഷ​​ര​​ശ്രീ മാ​​ധ്യ​​മ ഭ​​വ​​ൻ മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ എ​​ന്നീ നി​​ല​​ക​​ളി​​ലും സേ​​വ​​നം ചെ​​യ്തി​​ട്ടു​​ണ്ട്. അ​​മേ​​രി​​ക്ക​​യി​​ലും അ​​ജ​​പാ​​ല​​ന ശു​​ശ്രൂ​​ഷ ന​​ട​​ത്തി.

എ​​ള​​വൂ​​ർ നെ​​ല്ലി​​ശേ​​രി പൗ​​ലോ​​സും റോ​​സ​​യു​​മാ​​ണ് മാ​​താ​​പി​​താ​​ക്ക​​ൾ. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: ജോ​​സ്, മേ​​രി, ദേ​​വ​​സി,പൗ​​ലോ​​സ്, ആ​​ന്‍റ​​ണി തോ​​മ​​സ്, ടോ​​മി, ഷൈ​​നി.

Tags : Fr. George Nellissery passes away

Recent News

Corehub Up