തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാൻ സംസ്ഥാന സർക്കാർ തത്വത്തിൽ തീരുമാനിച്ചു. പെന്തകോസ്ത് ക്രൈസ്തവർ ഉൾപ്പെടെയുള്ള എസ്സിസിസി, പരിവർത്തിത ക്രൈസ്തവ വിഭാഗങ്ങൾ നേരിടുന്ന വിവിധ വിഷയങ്ങൾ പരിശോധിച്ച് ശിപാർശകൾ സമർപ്പിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥർ അടങ്ങുന്ന ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തി. ബിശ്വനാഥ സിൻഹ, ടി.വി.അനുപമ, ജെറോമിക് ജോർജ് എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.
മറ്റ് മന്ത്രിസഭായോഗ തീരുമാനങ്ങള്‍
അതിദാരിദ്ര്യ നിര്‍മ്മാര്‍ജനാനന്തര പദ്ധതി; വിശദ മാര്‍ഗ്ഗരേഖ അംഗീകരിച്ചു
അതിദാരിദ്ര്യ നിര്‍മാര്‍ജനാനന്തര പദ്ധതിയുടെ വിശദ മാര്‍ഗരേഖ മന്ത്രിസഭായോഗം അംഗീകരിച്ചു. നവംബര്‍ ഒന്നിന് അതിദാരിദ്ര്യ നിര്‍മാജന പ്രഖ്യാപന വേളയില്‍ അതിദാരിദ്ര്യ നിര്‍മാര്‍ജനാനന്തര പദ്ധതി (EPEP 2.O) പ്രഖ്യാപിച്ചിരുന്നു.
അതിദരിദ്രർക്ക് തൊട്ടുമുകളിൽ വരുന്ന വിഭാഗത്തെ കേവല ദാരിദ്ര്യത്തിൽ നിന്നും പടികയറ്റുക എന്ന ലക്ഷ്യമാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. അതിദാരിദ്ര്യ മുക്തരായ കുടുംബങ്ങൾ വീണ്ടും അതിദാരിദ്ര്യത്തിലേക്ക് പ്രവേശിക്കില്ല എന്ന് ഉറപ്പാക്കാനുള്ള സുസ്ഥിര ഇടപെടലുകളും സർക്കാർ ലക്ഷ്യമിടുന്നു.
കേരള സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ
സംസ്ഥാനത്തെ മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ തടയുന്നതിനും അന്വേഷിക്കുന്നതിനും എക്സൈസ് വകുപ്പിന് കീഴിൽ, കേരള സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ എന്ന ഏജൻസി രൂപീകരിക്കും.
സ്പെഷ്യല്‍ മൊബൈല്‍ സ്ക്വാഡിന് 41 തസ്തികകള്‍
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്ക്കെതിരിയുള്ള അതിക്രമങ്ങള്‍ ശക്തമായി നേരിടുന്നതിന്റെ ഭാഗമായി സ്പെഷ്യല്‍ മൊബൈല്‍ സ്ക്വാഡ് യൂണിറ്റുകളുടെ പ്രവര്‍ത്തനത്തിനായി 41 പുതിയ തസ്തികകള്‍ അധികമായി സൃഷ്ടിക്കും. പാലക്കാട് അഗളി - 16, മാനന്തവാടി - 14, കാസര്‍ഗോഡ് - 11 എന്നിങ്ങനെയാണ് തസ്തികകള്‍.
എന്‍ആര്‍ഐ പോലീസ് സ്റ്റേഷന്
പുതിയതായി ഒരു എന്‍ആര്‍ഐ പോലീസ് സ്റ്റേഷന് ആരംഭിക്കും. ഇൻസ്പെക്ടർ - 1, സബ് ഇൻസ്പെക്ടർ - 6, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ - 6, സീനിയർ സിവിൽ പോലീസ് ഓഫീസർ - 5, സിവിൽ പോലീസ് ഓഫീസർ - 7 എന്നിങ്ങനെ 25 തസ്തികകൾ സൃഷ്ടിക്കും.
86 എസ്ഐ തസ്തികകള്‍ സിവില്‍ പോലീസ് കേഡറിലേക്ക്, ക്ലോസ്ഡ് വനിതാ കേഡറിലെ 86 സബ് ഇന്‍സ്പെക്ടര്‍ തസ്തികകള്‍ സൃഷ്ടിക്കാനും സർക്കാർ തീരുമാനിച്ചു.
Tags : Pentecostal Church LDF Government