x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രക്ഷാപ്രവര്‍ത്തനകേസില്‍ സര്‍ക്കാര്‍ സമചിത്തതയോടെ നടപടിയെടുത്തു: മുഖ്യമന്ത്രി

തിരുവനന്തപുരം ബ്യൂറോ
Published: July 29, 2026 11:17 AM IST | Updated: July 29, 2026 11:17 AM IST

മുഖ്യമന്ത്രി വി.ഡി. സതീശൻ (File photo)

തിരുവനന്തപുരം: ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനകേസില്‍ സര്‍ക്കാര്‍ സമചിത്തതയോടെ നടപടിയെടുത്തെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ കൊടുത്തു. നിരവധി വിമര്‍ശനങ്ങള്‍ നടത്തി. അവർ സ്വയം ആത്മപരിശോധന നടത്തണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പദ്ധതികളുടെ കാലതാമസം ഒഴിവാക്കാന്‍ അഞ്ച് സുപ്രധാന പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പിന് കീഴിലാണ് പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരേ സ്വഭാവമുള്ള സ്ഥാപനങ്ങളെ യോജിപ്പിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അസറ്റ് രജിസ്റ്റര്‍ ഉണ്ടാക്കും. 591 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സമഗ്ര പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിജിറ്റലൈസേഷനിലൂടെ സര്‍ക്കാര്‍ സേവനങ്ങള്‍ ജനകീയമാക്കും. ബ്രഹ്മോസിന് വേണ്ടി 90 ഏക്കര്‍ ഭൂമി ഡിആര്‍ഡിഒക്ക് കൈമാറും.

വിലക്കയറ്റം നിയന്ത്രിക്കാന്‍ വിപണി ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനായി പണം വകയിരുത്തിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് നല്‍കി. ഓണക്കാല മുന്നൊരുക്കം അന്തിമഘട്ടത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, എഡിജിപി അജിത്കുമാറിനെതിരെ തുടരന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിജിലന്‍സില്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനായി ജി.ശശീന്ദ്രനെ നിയമിക്കാന്‍ തീരുമാനിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Tags : Government Action ChiefMinister VDSatheesan

Recent News

Corehub Up