നീലേശ്വരം: ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് നിയന്ത്രണംവിട്ട ഓട്ടോ നിർത്തിയിട്ട കാറിലിടിച്ചു.
ഡ്രൈവറെ സമീപവാസികൾ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊട്രച്ചാലിലെ ടി. ഗോപാലൻ (62) ആണ് മരിച്ചത്. മത്സ്യവില്പന തൊഴിലാളിയായ ഭാര്യയെയും ഒപ്പമുള്ളവരെയും ജോലിസ്ഥാലത്തെത്തിക്കാനുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം.
ഗോപാലൻ ഓട്ടോ തൊഴിലാളി യൂണിയൻ (സിഐടിയു) നീലേശ്വരം ഏരിയാ കമ്മിറ്റി അംഗവും സിപിഎം മന്ദംപുറം ബ്രാഞ്ച് അംഗവുമായിരുന്നു. മക്കൾ: അശ്വതി, ഗീതു.
Tags : Heart attack Driver dies hitting car