രാമപുരം: മൂവാറ്റുപുഴ-പെരുമ്പാവൂര് റോഡില് പേഴയ്ക്കാപ്പള്ളിക്ക് സമീപം വാഹനാപകടത്തില് വീട്ടമ്മ മരിച്ചു. നിയന്ത്രണംവിട്ട് കാര് വൈദ്യുതി പോസ്റ്റില് ഇടിക്കുകയായിരുന്നു. രാമപുരം അമനകര വടക്കേപാറക്കുന്നേല് കുര്യാക്കോസിന്റെ (സോയി) ഭാര്യ ഗ്രേസ് (60) ആണ് മരിച്ചത്.
ചെന്നൈയില് ജോലിചെയ്യുന്ന മകളുടെ വീട്ടില് പോയതിനുശേഷം തിരികെ വിമാനമാർഗം നെടുമ്പാശേരി എയര്പോര്ട്ടിലെത്തി അവിടെനിന്ന് അമനകരയിലെ വീട്ടിലേക്കു പോരുന്നതിനിടെയായിരുന്നു അപകടം.
ഭര്ത്താവ് കുര്യാക്കോസാണ് വാഹനമോടിച്ചിരുന്നത്. ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പറയുന്നു. ഗ്രേസ് ഇളങ്ങുളം പന്തപ്ലാക്കല് കുടുംബാംഗമാണ്.
സംസ്കാരം നാളെ രാവിലെ 10ന് രാമപുരം സെന്റ് അഗസ്റ്റിന്സ് ഫൊറോന പള്ളിയില്. മകള്: ക്രിസ്റ്റി (ചെന്നൈ). മരുമകന്: യദു (ചെന്നൈ).
Tags : Housewife dies car accident Grace death