x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തങ്കിപ്പള്ളിയിൽ വിശ്വാസികളുടെ വൻതിരക്ക്


Published: March 30, 2026 01:47 AM IST | Updated: March 30, 2026 01:47 AM IST

ചേ​ർ​ത്ത​ല: വി​ശു​ദ്ധ വാ​രാ​ച​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു കൊ​ണ്ട് ഇ​ന്ന​ലെ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ത​ങ്കി​പ്പ​ള്ളി​യി​ൽ ന​ട​ന്ന കു​രു​ത്തോ​ല പ്ര​ദ​ക്ഷി​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ നാ​ടി​ന്‍റെ നാ​നാ​ഭാ​ഗ​ത്തുനി​ന്നും പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ എ​ത്തി. ശ​നി​യാ​ഴ്ച രാ​ത്രി മു​ത​ൽ വി​ദൂ​ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ വി​ശ്വാ​സി​ക​ൾ പു​ല​ർ​ച്ചെ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യി​ലും മ​റ്റ് ച​ട​ങ്ങു​ക​ളി​ലും പ​ങ്കെ​ടു​ത്തു.

വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും പ്ര​ദ​ക്ഷി​ണ​ത്തി​നും ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ക​രി​യി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. വി​കാ​രി ഫാ. ​പ്ര​സാ​ദ് ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ, ഫാ.ഡൊ​മി​നി​ക്ക് ആ​ലു​വാ​പ്പ​റ​മ്പി​ൽ, ഫാ.​മാ​ർ​ട്ടി​ൻ ക​ബ്രാ​ൾ സ​ഹ​വി​കാ​രി​മാ​രാ​യ ഫാ.​സി​ബി കി​ട​ങ്ങേ​ത്ത്, ഫാ.​റി​ൻ​സ​ൺ കാ​ളി​യ​ത്ത്, ഫാ. ​നി​ഖി​ൽ ജൂ​ഡ് കി​ത്തോ​ത​റ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി.

പെ​സ​ഹാ വ്യാ​ഴാ​ഴ്ച​യും ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച​യും ന​ട​ക്കു​ന്ന​തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് കൊ​ച്ചി രൂ​പ​ത ബി​ഷ​പ് ഡോ. ​ആ​ന്‍റ​ണി കാ​ട്ടി​പ്പ​റ​മ്പി​ൽ, ഫാ. ​ഡോ. ജോ​ഷി മ​യ്യാ​റ്റി​ൽ, കൃ​പാ​സ​നം ഡ​യ​റ​ക്ട​ർ ഫാ. ​വി.​പി. ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ല്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

Tags : Huge crowd Thankipally

Recent News

Corehub Up