തൃശൂര്‍: നാട്ടിക എംഎല്‍എ സി.സി. മുകുന്ദന്റെ പ്രകടനം മോശമാണെന്നു കരുതുന്നില്ലെന്നും ഔദ്യോഗികസ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്നും സിപിഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദന്.
ജില്ലാ കൗണ്‍സില്‍ അംഗത്തെയാണ് നാട്ടിക മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി കണ്ടെത്തിയത്. സി.സി. മുകുന്ദന്റെ അഭിപ്രായങ്ങള്‍ പാര്‍ട്ടിഘടകങ്ങള്‍ പരിശോധിക്കും. നാട്ടിക മണ്ഡലം സെക്രട്ടറിക്കു മുകുന്ദന്റെ രാജിക്കത്ത് ലഭിച്ചിട്ടില്ല.
അന്തരീക്ഷത്തില്‍ ഉയരുന്ന കാര്യങ്ങളില്‍നിന്നു നടപടിയെടുക്കില്ല. മോശം പ്രകടനമെന്നു ചൂണ്ടിക്കാട്ടി ആരെയും ഒഴിവാക്കിയിട്ടില്ലെന്നും സംസ്ഥാന എക്സിക്യൂട്ടീവാണ് സ്ഥാനാര്‍ഥിനിര്‍ണയം നടത്തിയതെന്നും സെക്രട്ടറി പറഞ്ഞു.
സി.സി. മുകുന്ദനെ സ്വതന്ത്രനായി മത്സരിപ്പിക്കുമോ എന്ന് യുഡിഎഫാണ് പ്രഖ്യാപിക്കേണ്ടത്. ഗീത ഗോപിയുടെ പൊതുജീവിതം പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കുമറിയാം.
രണ്ടുവട്ടം എംഎല്‍എയും ഗുരുവായൂര്‍ നഗരസഭാ അധ്യക്ഷയുമായി. അവര്‍ക്കെതിരേ സാമ്പത്തിക ആരോപണങ്ങളില്ല. ജില്ലാ കൗണ്‍സില്‍ അംഗമായ വ്യക്തിയെ സ്ഥാനാര്‍ഥിയാക്കുന്നത് എങ്ങനെ പേമെന്റ് സീറ്റാകുമെന്നും ശിവാനന്ദന് ചോദിച്ചു.
Tags : K.G. Sivanandan Mukundan statement CPI C.C. Mukundan MLA Natika