കൊച്ചി: വോട്ടെണ്ണാൻ മിനിറ്റുകൾ ബാക്കി നിൽക്കെ കളമശേരി മണ്ഡലത്തിന്റെ സ്ട്രോംഗ് റൂം കീ കാണാനില്ല. ഇതുവരെ സ്ട്രോംഗ് റൂം തുറക്കാൻ ആയിട്ടില്ല. പൂട്ട് തല്ലിപ്പൊളിക്കാനൊരുങ്ങിയിരിക്കുകയാണ് ഉദ്യോഗസ്ഥർ.
കേരള രാഷ്ട്രീയത്തിൽ കേട്ടുകേൾവിയില്ലാത്ത രാഷ്ട്രീയ സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മന്ത്രിസഭയിലെ പി.രാജീവ് അടക്കം മത്സരിക്കുന്ന മണ്ഡലമാണ് കളമശേരി. അതേസമയം കളമശ്ശേരി പോസ്റ്റൽ ബാലറ്റ് പുറത്തേക്ക് എത്തിച്ചു.
പോസ്റ്റൽ വോട്ടുകൾ സൂക്ഷിച്ച മുറിയും മറ്റൊരു മുറിയും തുറന്നിട്ടുണ്ട്. എന്നാൽ ഇനി പ്രധാനപ്പെട്ട ഒരു മുറി കൂടെയാണ് തുറക്കാനുള്ളത്.
Tags : key missing strong room