ന്യൂഡൽഹി: വി.ഡി.സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തെ താൻ സന്തോഷപൂർവം സ്വാഗതം ചെയ്യുന്നെന്ന് കെ.സി.വേണുഗോപാൽ. സതീശന് ഹൃദയം നിറഞ്ഞ അഭിനന്ദനവും സർക്കാരിന് എല്ലാ പിന്തുണയും അറിയിക്കുന്നു.
പലഘടകങ്ങൾ പരിഗണിച്ച ശേഷമാണ് പാർട്ടി തീരുമാനമെടുക്കുന്നത്. താൻ അടിയുറച്ച കോൺഗ്രസുകാരനാണ്. പാർട്ടിയാണ് തനിക്ക് ഏറ്റവും വലുതെന്നും കെസി പറഞ്ഞു.
പാർട്ടിക്ക് മുകളിൽ വളരാൻ താൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. ത്രിവർണ പതാക പുതപ്പിച്ച് മരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് എപ്പോഴും പറയാറെന്നും കെ.സി കൂട്ടിച്ചേർത്തു.
Tags : KC Venugopal