x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​സി​ബി​സി മ​താ​ധ്യാ​പ​ക അ​വാ​ര്‍​ഡു​ക​ൾ മൂ​ന്നു പേ​ർ​ക്ക്


Published: May 13, 2026 02:18 AM IST | Updated: May 13, 2026 02:18 AM IST

കൊ​​​​ച്ചി: മ​​​​ത​​​​ബോ​​​​ധ​​​​ന​​​​രം​​​​ഗ​​​​ത്തു ത​​​​ന​​​​താ​​​​യ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ള്‍ ന​​​ൽ​​​കു​​​​ന്ന​​​​വ​​​​ര്‍​ക്കാ​​​​യി ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തി​​​​യ കെ​​​​സി​​​​ബി​​​​സി​​​​യു​​​​ടെ മ​​​​താ​​​​ധ്യാ​​​​പ​​​​ക അ​​​​വാ​​​​ര്‍​ഡു​​​​ക​​​​ള്‍ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. മ​​​​ത​​​​ബോ​​​​ധ​​​​ന​​​​രം​​​​ഗ​​​​ത്തു ശ്ര​​​​ദ്ധേ​​​​യ സേ​​​​വ​​​​നം ചെ​​​​യ്ത ഫാ. ​​​​മാ​​​​ത്യു ന​​​​ട​​​​യ്ക്ക​​​​ലി​​​​ന്‍റെ ഓ​​​​ര്‍​മ​​​​യ്ക്കാ​​​​ണ് പു​​​​ര​​​​സ്കാ​​​​രം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള​​​​ത്.

സീ​​​​റോ​​​മ​​​​ല​​​​ബാ​​​​ര്‍ സ​​​​ഭ​​​​യി​​​​ല്‍നി​​​​ന്ന് കോ​​​​ത​​​​മം​​​​ഗ​​​​ലം രൂ​​​​പ​​​​ത​​​​യി​​​​ലെ വാ​​​​ഴ​​​​ക്കു​​​​ളം സെ​​​​ന്‍റ് ജോ​​​​ര്‍​ജ് ഇ​​​​ട​​​​വ​​​​കാം​​​​ഗം രാ​​​​ജീ​​​​വ് ജോ​​​​സ​​​​ഫ്, സീ​​​​റോ​​​മ​​​​ല​​​​ങ്ക​​​​ര​ സ​​​​ഭ​​​​യി​​​​ല്‍നി​​​​ന്നു മാ​​​​വേ​​​​ലി​​​​ക്ക​​​​ര രൂ​​​​പ​​​​ത​​​​യി​​​​ലെ കൈ​​​​ത​​​​ക്കോ​​​​ട് സെ​​​​ന്‍റ് ജോ​​​​ര്‍​ജ് ഇ​​​​ട​​​​വ​​​​കാം​​​​ഗം റോ​​​​സ​​​​മ്മ ഗീ​​​​വ​​​​റു​​​​ഗീ​​​​സ്, ല​​​​ത്തീ​​​​ന്‍ സ​​​​ഭ​​​​യി​​​​ല്‍നി​​​​ന്നു വ​​​​രാ​​​​പ്പു​​​​ഴ അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ലെ പോ​​​​ണേ​​​​ക്ക​​​​ര സെ​​​​ന്‍റ് ഫ്രാ​​​​ന്‍​സി​​​​സ് സേ​​​​വ്യ​​​​ര്‍ ഇ​​​​ട​​​​വ​​​​കാം​​​​ഗം ഡോ. ​​​​കെ.​​​​ജെ. ഗ്രി​​​​ഗ​​​​റി പോ​​​​ള്‍ എ​​​​ന്നി​​​​വ​​​​ർ​​​​ക്കാ​​​​ണു പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ൾ.

മാ​​​​വേ​​​​ലി​​​​ക്ക​​​​ര പു​​​​ന്ന​​​​മൂ​​​​ട് സെ​​​​ന്‍റ് മേ​​​​രീ​​​​സ് ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ല്‍ 30ന് ​​​​ന​​​​ട​​​​ക്കു​​​​ന്ന മ​​​​താ​​​​ധ്യാ​​​​പ​​​​ക സം​​​​ഗ​​​​മ​​​​ത്തി​​​​ല്‍ ബി​​​​ഷ​​​​പ് മാ​​​​ത്യു മാ​​​​ര്‍ പോ​​​​ളി​​​​കാ​​​​ര്‍​പ​​​​സ് അ​​​​വാ​​​​ര്‍​ഡു​​​​ക​​​​ള്‍ ന​​​​ൽ​​​​കും. കെ​​​​സി​​​​ബി​​​​സി ഡെ​​​​പ്യൂ​​​​ട്ടി സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ല്‍ ഫാ. ​​​​തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ല്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. പാ​​​​സ്റ്റ​​​​റല്‍ ട്രെ​​​​യി​​​​നിം​​​​ഗ് ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഡീ​​​​ന്‍ ഓ​​​​ഫ് സ്റ്റ​​​​ഡീ​​​​സ് ഫാ. ​​​​ടോ​​​​ണി കോ​​​​ഴി​​​​മ​​​​ണ്ണി​​​​ല്‍, മാ​​​​വേ​​​​ലി​​​​ക്ക​​​​ര രൂ​​​​പ​​​​ത മ​​​​ത​​​​ബോ​​​​ധ​​​​ന ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ. ​​​​കു​​​​ര്യാ​​​​ക്കോ​​​​സ് തി​​​​രു​​​​വാ​​​​ലി​​​​ല്‍ എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ക്കും.

Tags : KCBC Chaplaincy Awards

Recent News

Corehub Up