x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ഴി​ക്കോ​ട് വ​ൻ ല​ഹ​രി വേ​ട്ട; ര​ണ്ടേ​മു​ക്കാ​ൽ കി​ലോ എം​ഡി​എം​എ​യു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ‌


Published: April 2, 2026 09:02 PM IST | Updated: April 2, 2026 09:02 PM IST

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് വ​ൻ ല​ഹ​രി വേ​ട്ട. ര​ണ്ടി​ട​ങ്ങ​ളി​ൽ നി​ന്നാ​യി ഒ​രു സ്ത്രീ ​ഉ​ൾ​പ്പെ​ടെ ര​ണ്ട് പേ​രി​ൽ നി​ന്നാ​യി ര​ണ്ടേ​മു​ക്കാ​ൽ കി​ലോ​ഗ്രാം എം​ഡി​എം​എ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഡാ​ൻ​സാ​ഫ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

മു​ക്കം പൂ​ള​പ്പോ​യി​ൽ പു​ല്ല​മ്പാ​ടി പ​റ​മ്പി​ൽ മു​ഹ​മ്മ​ദ് ഹ​നീ​ഫ (36), കോ​ഴി​ക്കോ​ട് ബേ​പ്പൂ​ർ സ്വ​ദേ​ശി റെ​യ്ഹാ​ന​ത്ത് (45) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച‌ പു​ല​ർ​ച്ചെ മു​ക്കം അ​ഗ​സ്‌​ത്യ​ൻ​മൂ​ഴി സി​വി​ൽ സ്റ്റേ​ഷ​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് മു​ഹ​മ്മ​ദ് ഹ​നീ​ഫ പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളി​ൽ നി​ന്ന് 517 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു. റെ​യ്ഹാ​ന​ത്തി​ൽ നി​ന്ന് 2.286 കി​ലോ​ഗ്രാം എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു. ഇ​രു​വ​രും അ​ഞ്ച് ദി​വ​സം മു​ൻ​പ് ഡ​ൽ​ഹി​യി​ലേ​ക്ക് ല​ഹ​രി വാ​ങ്ങാ​ൻ പോ​യ​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു.

ഇ​തേ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ൻ ല​ഹ​രി വേ​ട്ട. ഡ​ൽ​ഹി​യി​ൽ നി​ന്നും ബം​ഗ​ളൂ​രു​വി​ൽ നി​ന്നും പ്ര​തി​ക​ൾ ല​ഹ​രി​യെ​ത്തി​ച്ച് വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. നേ​ര​ത്തെ കാ​ലി​ക്ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന ഹ​നീ​ഫ പി​ന്നീ​ട് ല​ഹ​രി വി​ൽ​പ​ന​യി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു.

 

 

 

Tags : Kozhikode kerala police crime news arrest

Recent News

Corehub Up