x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ദ്യു​തി ബി​ല്ലി​ൽ വീ​ണ്ടും ഷോ​ക്ക്; സെ​പ്റ്റം​ബ​റി​ൽ സ​ർ​ചാ​ർ​ജ് ഈ​ടാ​ക്കാ​ൻ കെ​എ​സ്ഇ​ബി

വെബ് ഡെസ്ക്
Published: August 31, 2026 08:29 PM IST | Updated: August 31, 2026 08:29 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വീ​ണ്ടും അ​ധി​ക​ബാ​ധ്യ​ത. സെ​പ്റ്റം​ബ​ർ മാ​സ​ത്തെ വൈ​ദ്യു​തി ബി​ല്ലി​ൽ ഇ​ന്ധ​ന സ​ർ​ചാ​ർ​ജ് ഈ​ടാ​ക്കാ​ൻ കെ​എ​സ്ഇ​ബി തീ​രു​മാ​നി​ച്ചു. ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ വൈ​ദ്യു​തി വാ​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ അ​ധി​ക​ച്ചെ​ല​വ് നി​ക​ത്തു​ന്ന​തി​നാ​യാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്ന് സ​ർ​ചാ​ർ​ജ് ഈ​ടാ​ക്കു​ന്ന​ത്.

പ്ര​തി​മാ​സ ബി​ൽ അ​ട​യ്ക്കു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്ന് യൂ​ണി​റ്റി​ന് മൂ​ന്ന് പൈ​സ​യും ദ്വൈ​മാ​സ ബി​ൽ അ​ട​യ്ക്കു​ന്ന​വ​രി​ൽ നി​ന്ന് യൂ​ണി​റ്റി​ന് ര​ണ്ട് പൈ​സ​യും അ​ധി​ക​മാ​യി ഈ​ടാ​ക്കും. ജൂ​ലൈ​യി​ൽ വൈ​ദ്യു​തി വാ​ങ്ങി​യ ഇ​ന​ത്തി​ൽ കെ​എ​സ്ഇ​ബി​ക്ക് 6.37 കോ​ടി രൂ​പ​യു​ടെ അ​ധി​ക​ബാ​ധ്യ​ത ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ഈ ​തു​ക സ​ർ​ചാ​ർ​ജാ​യി ഈ​ടാ​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി കെ​എ​സ്ഇ​ബി ഇ​ന്ധ​ന സ​ർ​ചാ​ർ​ജ് ഈ​ടാ​ക്കി​യി​രു​ന്നി​ല്ല. ഇ​ത് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി​രു​ന്നു. എ​ന്നാ​ൽ പു​തി​യ തീ​രു​മാ​ന​ത്തോ​ടെ അ​ടു​ത്ത വൈ​ദ്യു​തി ബി​ല്ലി​ൽ അ​ധി​ക​ത്തു​ക കൂ​ടി ഉ​ൾ​പ്പെ​ടും. വൈ​ദ്യു​തി വാ​ങ്ങു​ന്ന​തി​നു​ണ്ടാ​യ അ​ധി​ക ചെ​ല​വ് ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്ന് ഈ​ടാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ സ​ർ​ചാ​ർ​ജ് തീ​രു​മാ​നം. 

Tags : Kseb Electricity Bill Electricity Surcharge PowerBill FuelSurcharge

Recent News

Corehub Up