ആലപ്പുഴ: നവകേരള സദസിനിടെ ഉണ്ടായ മർദ്ദനവുമായി ബന്ധപ്പെട്ട 'രക്ഷാപ്രവർത്തന' കേസിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ കെഎസ്യു രംഗത്ത്. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ആലപ്പുഴ ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയതിന് പിന്നാലെയാണ് കടുത്ത പ്രതിഷേധവുമായി കെഎസ്യു സംസ്ഥാന നേതൃത്വം രംഗത്തെത്തിയത്.
സഹപ്രവർത്തകരെ മർദിച്ചവർക്ക് ലഭിച്ച ജാമ്യം താത്കാലികം മാത്രമാണെന്നും, പ്രവർത്തകരുടെ ചോരയ്ക്ക് കണക്കുചോദിക്കാൻ തങ്ങളും തെരുവിൽ ഇറങ്ങേണ്ടി വരുമെന്നും കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ മുന്നറിയിപ്പ് നൽകി. പ്രത്യേക അന്വേഷണ സംഘം നരഹത്യാശ്രമം അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയ പ്രതികൾക്ക് കോടതി മുൻകൂർ ജാമ്യം നൽകിയതിൽ വ്യാപകമായ രാഷ്ട്രീയ പ്രതിഷേധമാണ് ഉയരുന്നത്.
Tags : KSU Aloshyus Xavier Keraala Latest News